ബാബരി മസ്ജിദ് ഭൂമി തര്‍ക്കം: അവസാനവട്ട ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്കം പരിഹരിക്കാനുള്ള മധ്യസ്ഥ സമിതിയുടെ അന്തിമ റിപ്പേര്‍ട്ട് ബുധനാഴ്ചയ്ക്കുള്ളില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ മധ്യസ്ഥ സമിതി അതിന്റെ അവസാനവട്ട ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍ നടത്തും. ഡല്‍ഹിയിലെ യു.പി സദനിലാണ് ചര്‍ച്ച നടത്തുകയെന്നാണ് വിവരം.
മധ്യസ്ഥ ചര്‍ച്ച ഇതുവരെ ഫലം കാണാത്ത സാഹചര്യത്തില്‍ 31ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ട. ജസ്റ്റിസ് എഫ്.എം ഇബ്റാഹിം ഖലീഫുല്ല അധ്യക്ഷനായ സമിതിയോട് സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു.
ഓഗസ്റ്റ് രണ്ടുമുതല്‍ വിചാരണ തുടങ്ങാനും സുപ്രിംകോടതി തീരുമാനിച്ചിട്ടുണ്ട്.
ഈ മാസം 18നാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നത് സംബന്ധിച്ച ഉത്തരവ് സുപ്രിംകോടതി പുറപ്പെടുവിച്ചത്. അതിനു പിന്നാലെ ഇരുവിഭാഗത്തിലെയും കക്ഷികളുമായും സമിതി തുടര്‍ച്ചയായി നാലു ദിവസം ചര്‍ച്ച നടത്തി.
മുസ്്ലിം സമുദായ നേതാക്കളില്‍ പലരെയും സമിതി ഒറ്റയ്ക്ക് വിളിച്ച് സംസാരിക്കുന്നുണ്ട്. കേസിലെ പ്രധാന കക്ഷിയായ സുന്നി വഖഫ് േേബാഡിന്റെ നിലപാടാണ് നിര്‍ണായകമാവുക. ഇന്നത്തെ യോഗത്തിലേക്ക് 25 കക്ഷികളെയും അവരുടെ അഭിഭാഷകരെയുമാണ് ക്ഷണിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."