കഴുത്തറപ്പന്‍ വിലക്കുപുറമെ പെട്രോള്‍ പമ്പുകളില്‍ മായമെന്ന് പരാതി
കാസര്‍കോട്: ഇന്ധനങ്ങള്‍ക്ക് കഴുത്തറപ്പന്‍ വില ഈടാക്കുന്നതിനു പുറമെ പെട്രോള്‍ പമ്പുകളില്‍ മായം ചേര്‍ക്കുന്നതായി പരാതി. ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍നിന്നു പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെയുള്ള ഇന്ധനങ്ങള്‍ നിറച്ചാല്‍ നിശ്ചിത മൈലേജ് കിട്ടുന്നില്ലെന്നു മാത്രമല്ല വാഹനങ്ങള്‍ക്ക് സ്റ്റാര്‍ട്ടിങ് ട്രബിള്‍ ഉള്‍പ്പെടെ സംഭവിക്കുന്നതായി വാഹന ഉടമകള്‍ പറയുന്നു. ഇന്ധനത്തില്‍ മായം ചേര്‍ക്കുന്നത് കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ ഇടയ്ക്കിടെ ഇന്ധന കമ്പനി അധികൃതര്‍ നടത്താറുണ്ടെങ്കിലും ഇത്തരം പരിശോധനകള്‍ അടുത്ത കാലത്തായി ജില്ലയിലെ പമ്പുകളില്‍ നടത്താറില്ലെന്ന ആരോപണങ്ങളും വാഹന ഉടമകള്‍ ഉന്നയിക്കുന്നു.
പെട്രോള്‍, ഡീസല്‍ എന്നിവയില്‍ മണ്ണെണ്ണ ഉള്‍പ്പെടെയുള്ള ദ്രാവകങ്ങള്‍ കലര്‍ത്തുന്നതായാണ് വാഹന ഉടമകളുടെ ആരോപണം. ഒരു ലിറ്റര്‍ പെട്രോള്‍, അല്ലെങ്കില്‍ ഡീസല്‍ ഉപയോഗിച്ചാല്‍ മുന്‍പു കിട്ടിയിരുന്ന മൈലേജ് കിട്ടാതെ വന്നതോടെ ഇതുവാഹനത്തിന്റെ തകരാര്‍ ആണെന്നു കരുതി പലരും വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തി പണം പാഴാക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് ചില വാഹന ഉടമകള്‍ ഇന്ധനം വിവിധ പമ്പുകളില്‍നിന്നു മാറിമാറി ഉപയോഗിച്ചതോടെയാണ് ചില പമ്പുകളില്‍ മായം ചേര്‍ക്കുന്നതായി സംശയമുയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."