വോര്‍ക്കാടി സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: ബി.ജെ.പിക്കെതിരേ ഇടത്-വലത് മുന്നണികള്‍ ഐക്യപ്പെടുന്നു
കുമ്പള: ജില്ലയില്‍ ബി.ജെ.പിക്കെതിരേ ഇടത്-വലത് മുന്നണികള്‍ ഐക്യപ്പെട്ടു വരുന്ന സാഹചര്യത്തില്‍ മഞ്ചേശ്വത്ത് ബാങ്ക് തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി ക്കെതിരേ യു.ഡി.എഫ്-എല്‍.ഡി. എഫ് ധാരണയ്ക്കു കളമൊരുങ്ങുന്നു. വോര്‍ക്കാടി സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലാണ് ബി.ജെ.പിക്കെതിരേ ഇടതുമുന്നണിയിലെ സി.പി.എമ്മും സി.പി.ഐയും വലതു മുന്നണിയിലെ കോണ്‍ഗ്രസ്, മുസ് ലിം ലീഗ്, കേരള കോണ്‍ഗ്രസ് (എം) എന്നീ കക്ഷികളുടെ പ്രതിനിധികളും സംയുക്ത മത്സരത്തിനിറങ്ങുന്നത്. പതിനൊന്നംഗ ഡയറക്ടര്‍ ബോര്‍ഡിനെയാണ് തെരഞ്ഞെടുക്കേണ്ടത്. ഇതു പ്രകാരം കോണ്‍ഗ്രസ് 5, മുസ് ലിം ലീഗ് 2, കേരള കോണ്‍ഗ്രസ് (എം) 1, സി.പി.എം 2 , സി.പി.ഐ 1 എന്നീ ക്രമത്തിലാണ് പ്രതിനിധികള്‍ മുന്നണി സംവിധാനത്തിലൂടെ ബി.ജെ.പിക്കെതിരേ മത്സരിക്കാനൊരുങ്ങുന്നത്. കോണ്‍ഗ്രസ് പ്രതിനിധിക്ക് പ്രസിഡന്റ് പദവി നല്‍കാനാണ് ധാരണ.
എസ്. ദിവാകര, രാജേഷ് ഡിസൂസ, കമലാക്ഷി, മുഹമ്മദ് ഇഖ്ബാല്‍, കെ. സുനിത ഡിസൂസ എന്നിവര്‍ കോണ്‍ഗ്രസ് പ്രതിനിധികളാണ്. അബ്ദുല്ല, ബീഫാത്തിമ എന്നിവര്‍ മുസ് ലിം ലീഗ് പ്രതിനിധികളായും കേരള കോണ്‍ഗ്രസ് (എം) ല്‍ നിന്ന് റോണി ഡിസൂസയും മത്സരിക്കും. സീതാരാമ പൂജാരി, ജയ എന്നിവര്‍ സി.പി.എം പ്രതിനിധികളായും സി.പി.ഐയില്‍ നിന്നു സീതാരാമ ബെരിഞ്ചയും മത്സര രംഗത്തുണ്ടാകും. മഹാലിംഗ ഭട്ട്, അശോകന്‍, രാജശേഖര്‍ നാരായണ തുങ്ക, ശാരദ, ഗീത, പി. നിര്‍മല, വിജയ കുമാര്‍, കൃഷ്ണപ്പ, വിവേകാനന്ദ ഷെട്ടി, രാമചന്ദ്രന്‍ എന്നിവരാണ് സംഖ്യസ്ഥാനാര്‍ഥികളെ നേരിടുക.
ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് 17നു നടക്കും. ജില്ലയില്‍ ബി.ജെ.പിക്കെതിരേ എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്വീകരിച്ചു വരുന്ന ബി.ജെ.പി വിരുദ്ധ നയത്തിന്റെ ഭാഗമായാണ് വോര്‍ക്കാടി ബാങ്ക് തെരഞ്ഞെടുപ്പിലും ഇത്തരത്തില്‍ സംഖ്യവുമായി മുന്നോട്ടുപോകാന്‍ തീരുമാനമായിരിക്കുന്നത്. അതേ സമയം സംഖ്യത്തെ ചൊല്ലി സി.പി.എമ്മിലും കോണ്‍ഗ്രസിലും ഭിന്നതയുള്ളതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."