HOME
DETAILS
MAL
ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ഭീഷണി: ആരോ-3യുമായി ഇസ്റാഈല്‍
backup
July 28 2019 | 18:07 PM
ജറൂസലം: ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളുടെ ഭീഷണി നേരിടാനായി അത്തരം മിസൈലുകളെ തകര്‍ക്കുന്ന ആരോ-3 മിസൈല്‍ ഇസ്റാഈലും യു.എസും സംയുക്തമായി പരീക്ഷിച്ചു. യു.എസിലെ അലാസ്കയില്‍ നടന്ന പരീക്ഷണം വിജയകരമായിരുന്നെന്നും അന്തരീക്ഷത്തിലെ ലക്ഷ്യത്തെ തകര്‍ക്കാന്‍ മിസൈലിനായെന്നും ഇസ്റാഈല്‍ പ്രതിരോധമന്ത്രാലയം പറഞ്ഞു. ഇനി ഇറാനില്‍ നിന്നോ മറ്റോ അയക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ പേടിക്കേണ്ട കാര്യമില്ലെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."