ദമാമില്‍ മലയാളികുടുംബം കവര്‍ച്ചയ്ക്കിരയായി
ദമാം: കിഴക്കന്‍ സഊദിയിലെ ദമാമില്‍ മലയാളി കുടുംബം കവര്‍ച്ചയ്ക്കിരയായി. ഇന്ന് നാട്ടിലേക്ക് പോകാനായി തയാറെടുത്തിരുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് മുഹ്സിന്റെ കുടുംബമാണ് ദമാമിലെ ലുലു മാളിന് സമീപം മൂന്നംഗ സംഘത്തിന്റെ കവര്‍ച്ചയ്ക്കിരയായത്. സഊദിയില്‍ സന്ദര്‍ശക വിസയിലെത്തിയ മുഹമ്മദിന്റെ കുടുംബത്തില്‍ നിന്ന് അക്രമികള്‍ ഓടിയെത്തി ബാഗ് തട്ടിപ്പറിച്ച് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പുതിയ ലുലു സിഗ്നലിനു സമീപത്തെ റോഡില്‍ വെച്ചാണ് സംഭവം. മൂന്ന് ആഫ്രിക്കക്കാരാണ് ബാഗ് തട്ടിപ്പറിച്ചതെന്ന് മുഹ്സിന് പറഞ്ഞു. മസ്റൂറിയ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സമീപത്തെ മറ്റൊരു ഗല്ലിയില്‍ നിര്‍ത്തിയിട്ട കാറിലാണ് കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത്. ഈ പ്രദേശത്ത് കവര്‍ച്ച സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതോടെ മുഹ്സിന്റെയും കുടുംബത്തിന്റെയും യാത്ര മുടങ്ങി. ഇനി പുതിയ പാസ്പോര്‍ട്ട് ഇന്ത്യന്‍ എംബസിയില്‍ നിന്നും ഇഷ്യുചെയ്തു കിട്ടിയ ശേഷം വിസാനടപടികള്‍ അടക്കമുള്ളവ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ നാട്ടിലേക്ക് പോകാനാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."