ഇരിപ്പിടങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു; കാല് കുഴഞ്ഞ് യാത്രക്കാര്‍
തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ശ്രൂകണ്ഠപുരം, ആലക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ക്ക് വിശ്രമിക്കാനായി സ്ഥാപിച്ച ഇരിപ്പിടങ്ങള്‍ തുരുമ്പെടുത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മണിക്കൂറോളം നില്ക്കേണ്ടതിന് പുറമെ നശിച്ച ഇരിപ്പിടങ്ങള്‍ മുലയൂട്ടല്‍ കേന്ദ്രത്തിനു മുന്നില്‍ അലക്ഷ്യമായി ഇട്ടത് അപകടഭീഷണിയും ഉയര്‍ത്തുന്നുണ്ട്.
തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്സില്‍ സ്റ്റാന്‍ഡിനോട് അഭിമുഖമായി എട്ടോളം ഇരിപ്പിടങ്ങളാണ് സ്ഥാപിച്ചിരുന്നത്. അഞ്ച് ഇരിപ്പിടങ്ങള്‍ ഒരുമിച്ചാണ് ഘടിപ്പിച്ചത്. അതേസമയം ഇരിപ്പിടങ്ങള്‍ തുരുമ്പെടുത്ത് നശിച്ചിട്ടും ഇവ നീക്കം ചെയ്യാനോ പുതിയവ സ്ഥാപിക്കുന്നതിനോ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ദ്രവിച്ച ഇരുമ്പുകാലുകള്‍ യാത്രക്കാര്‍ക്ക് അപകടം വരുത്തുന്ന നിലയില്‍ ബസ് സ്റ്റാന്‍ഡിലെ മുലയൂട്ടല്‍ കേന്ദ്രത്തിനു മുന്നില്‍ കൂട്ടിയിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."