HOME
DETAILS

ഗ്രേസ് 1 കപ്പല്‍ പിടിച്ചെടുത്തത് 2015ലെ കരാറിന്റെ ലംഘനം: ഇറാന്‍

  
backup
July 28 2019 | 19:07 PM

%e0%b4%97%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b8%e0%b5%8d-1-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86

വിയന്ന: ഇറാന്റെ ഗ്രേസ് 1 എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തത് 2015ലെ ആണവകരാറിന്റെ ലംഘനമാണെന്ന് വിയന്നയില്‍ ചേര്‍ന്ന, 2015 ആണവകരാറില്‍ ഒപ്പിട്ട യു.എസ് ഒഴികെയുള്ള രാജ്യങ്ങളുടെ പ്രത്യേക യോഗത്തില്‍ ഇറാന്‍. ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുക്കാന്‍ കാരണമായത് ഇതാണെന്നും ഇറാന്‍ ഉപ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യോഗത്തില്‍ വ്യക്തമാക്കി. ഇറാന്‍ എണ്ണ കയറ്റുമതി ചെയ്യുന്നതിന് ജെ.സി.പി.ഒ.എ (സംയുക്ത സത്വര ആക്ഷന്‍ പദ്ധതി) അംഗങ്ങളായ രാജ്യങ്ങള്‍ തടസ്സമുണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2018 മേയില്‍ ആണവകരാറില്‍ നിന്ന് യു.എസ് പിന്‍വാങ്ങുകയും ഇറാനെതിരേ ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തത് പ്രതിസന്ധി നേരിടുന്ന ഇറാന്‍ സമ്പദ്ഘടനയെ കൂടുതല്‍ തളര്‍ത്തുന്ന സാഹചര്യത്തിലാണ് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ വിയന്നയില്‍ അടിയന്തര യോഗം ചേര്‍ന്നത്.
അതേസമയം ജെ.സി.പി.ഒ.എയുടെ കരാറിലുള്ള മറ്റു കാര്യങ്ങള്‍ ഇറാന്‍ എത്രത്തോളം നടപ്പാക്കിയെന്ന് തങ്ങള്‍ പരിശോധിക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശനയ വിഭാഗം പറഞ്ഞു.
യു.എസിന്റെ ഉപരോധത്തെ മറികടന്ന് ഇറാന് എണ്ണ കയറ്റുമതി ചെയ്യാനായി ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഇന്‍സ്‌ടെക്‌സ് എന്ന പേരില്‍ പ്രത്യേക വ്യാപാര മാര്‍ഗം തുറന്നുകൊടുത്തിരുന്നു. ഇതിലൂടെ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുമായി വ്യാപാരം നടത്താം. എന്നാല്‍ ഇതുകൊണ്ട് ഇറാന് വിലയ ഗുണമില്ലെന്നും എണ്ണ കയറ്റുമതി നടക്കുന്നില്ലെന്നും ഇറാന്‍ പറഞ്ഞു.
ചര്‍ച്ച വളരെ നല്ല രീതിയിലായിരുന്നുവെന്നും എന്നാല്‍ ഇതുകൊണ്ട് എല്ലാം പരിഹരിച്ചെന്നു പറയാനാവില്ലെന്നും ഇറാന്‍ ഉപ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖി യോഗത്തിനു ശേഷം പറഞ്ഞു. യു.എസ് ഉപരോധം ആണവകരാര്‍ നടപ്പാക്കുന്നതിനെ ബാധിച്ചതായും ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളും ഇതു സമ്മതിച്ചതായും റഷ്യന്‍ അംബാസിഡര്‍ മിഖായേല്‍ ഉല്യാനോവ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago