HOME
DETAILS
MAL
ഒരു രൂപാ നോട്ട് ഉടന്‍ വിപണിയിലെത്തും
backup
May 31 2017 | 00:05 AM
മുംബൈ: രണ്ടുപതിറ്റാണ്ടിനു ശേഷം ഒരുരൂപാ നാണയം പിന്‍വലിക്കാതെതന്നെ ഒരു രൂപ നോട്ട് വീണ്ടും പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനം.
പിങ്ക്, പച്ച നിറത്തോടുകൂടിയ നോട്ടുകള്‍ എത്രയും പെട്ടെന്ന് വിപണിയിലിറക്കുമെന്നാണ് വിവരം. നോട്ടില്‍ ഒരു രൂപ നാണയത്തിന്റെ ചിഹ്നവും ഉണ്ടായിരിക്കും.
ഒരു രൂപയുടെ നാണയങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 22 വര്‍ഷം മുന്‍പാണ് അവസാനമായി ഒരു രൂപ അച്ചടിച്ചിരുന്നത്. ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസിന്റെ ഒപ്പോടുകൂടിയാണ് നോട്ട് പുറത്തിറക്കുന്നത്. ഉയര്‍ന്ന മൂല്യത്തിലുള്ള നോട്ടുകളിലെല്ലാം റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പാണ് ഉള്ളത്.
നോട്ടിന്റെ ഇരുഭാഗങ്ങളിലും 2017 എന്ന് രേഖപ്പെടുത്തും. എണ്ണ ഖനനം നടത്തുന്ന സാഗര്‍ സാമ്രാട്ട് ചിത്രവും നോട്ടിലുണ്ടായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."