HOME
DETAILS
MAL
അലങ്കോലമായി അലങ്കാരപ്പണികള്‍
backup
October 08 2018 | 07:10 AM
മട്ടന്നൂര്‍: സന്ദര്‍ശകര്‍ അപ്രതീക്ഷതമായി ഇരച്ചു കയറിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ അലങ്കാരപ്പണികള്‍ അലങ്കോലമായി. പാസഞ്ചര്‍ ടെര്‍മിനലിലെ വാതില്‍ ഗ്ലാസും പുറത്തെ പൂച്ചട്ടികളും തിരക്കിനിടെ തകര്‍ന്നു. അലങ്കാര പണികള്‍ പൂര്‍ത്തിയാക്കിയ പലതും വികൃതമായി. വിമാനത്താവളത്തിനകത്തെ പ്രവര്‍ത്തിക്കാത്ത എസ്‌ക്കലേറ്റര്‍ വഴി പതിനായിരക്കണക്കിനാളുകളാണു കഴിഞ്ഞ മൂന്നുദിവസമായി കയറിയിറങ്ങിയത്. ഇതു പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശ്‌നമാവുമോ എന്ന ആശങ്കയും അധികൃതരെ അലട്ടുന്നുണ്ട്. കര്‍ണാടകയിലെ കുടകില്‍നിന്നും, വയനാട്, കാസര്‍കോട് ജില്ലകളില്‍ നിന്നുമാണ് സന്ദര്‍ശകര്‍ ഏറെയും എത്തിയത്. വിമാനത്താവളത്തിന്റെ റണ്‍വേ, ഫയര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശകരെ വിലക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."