HOME
DETAILS
MAL
സിവില്‍-ക്രിമിനല്‍ കോടതികളുടെ സംയോജനം നടപ്പിലാക്കണം
backup
October 08 2018 | 07:10 AM
കണ്ണൂര്‍: സര്‍ക്കാരിന്റെയും കേരള ഹൈക്കോടതിയുടെയും പരിഗണനയിലുള്ള സിവില്‍-ക്രിമിനല്‍ കോടതികളുടെ സംയോജനം ഉടന്‍ നടപ്പിലാക്കണമെന്ന് കേരള ജുഡിഷ്യല്‍ സ്റ്റാഫ് അസോസിയേഷന് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. എ.പി.കെ അരവിന്ദാക്ഷന് അധ്യക്ഷനായി. വി.സി ജയരാജന്, എം.എം ഷംജിത്ത്, പി.പി കൃഷ്ണന്, കെ.എം സുരേഷ്, കെ. ചന്ദ്രന്, വി. ധര്മരാജന്, അഹമ്മദ്കോയ, കെ.ഇ പ്രകാശന് സംസാരിച്ചു. സര്‍വിസില്‍നിന്ന് വിരമിച്ചവര്‍ക്ക് യാത്രയയപ്പ് സമ്മേളനവും എന്‍ഡോവ്മെന്റ് വിതരണവും ജില്ലാ സെഷന്‍സ് ജഡ്ജ് കെ.പി ഇന്ദിര ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."