സവര്‍ണാധിപത്യത്തിനെതിരേ ദലിത് കവിയുടെ രോഷം
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനെത്തിയ ദലിത് കുടുംബങ്ങളുടെ ഗന്ധം ഒഴിവാക്കാന്‍ സോപ്പും ഷാംപൂവുമെല്ലാം നല്കിയ സംഭവം വിവാദമായിരിക്കെ ദലിത് കവിയെഴുതിയ കവിത ശ്രദ്ധേയമാകുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കവിതയുടെ പേര് ഇതാണെന്റെ വാഗ്ദാനം എന്നാണ്.
അഭിഭാഷകനായ ദലിത് കവി അസാങ് വാങ്ഡേയാണ് സവര്‍ണന്റെ മുന്നില്‍ ഇപ്പോഴും ദലിതന് അനുഭവിക്കുന്ന ദൈന്യതയെ ചൂണ്ടിക്കാട്ടി കവിതയെഴുതി പ്രതിഷേധിച്ചത്.
കവിതയില്‍ നിന്നുള്ള ചില ഭാഗങ്ങള്‍:
ഇതാണ് എന്റെ വാഗ്ദാനം
മനു എന്നെ അശുദ്ധനാക്കി
നിങ്ങളുടെ മുന്‍വിധിയും ജാതി നാമങ്ങളുടെ പട്ടികയും ഒഴിവാക്കലുമാണ്
എന്നെ നിര്‍മിച്ചിരിക്കുന്നത്
എന്റെ ദുര്‍ഗന്ധത്തിന്റെ സുഗന്ധത്താല്‍ ഞാന്‍ തിളങ്ങുകയാണ്
മാലിന്യം കൊണ്ടല്ല, നിന്റെ അടിച്ചമര്‍ത്തല്‍ കൊണ്ടാണ് എന്റെയീ ദുര്‍ഗന്ധം
നിന്റെ ദൈവത്തെ പ്രീതിപ്പെടുത്താന്‍,
നീയെനിക്ക് ഇന്ന് സോപ്പും ഷാംപൂവും നല്കി.
ന്യൂനപക്ഷത്തെ ബലാല്‍സംഗം ചെയ്യാനും ആക്രമിക്കാനും
ആജ്ഞാപിക്കുന്നവരുടെ ദുര്‍ഗന്ധം
വമിക്കുന്ന നാവ് വൃത്തിയാക്കാന്‍
നീ അവ ഉപയോഗിക്കാറുണ്ടോ?
മനുവാദവും വര്‍ണാശ്രമ ധര്‍മങ്ങളും
പ്രചരിപ്പിക്കുന്നവരുടെ
തലച്ചോര്‍ വൃത്തിയാക്കാന്‍
സോപ്പും ഷാംപൂവും ഉപയോഗിക്കാറുണ്ടോ?
നിന്റെ വാഗ്ദാനം കൊണ്ട്
നീയെന്നെ മാനം കെടുത്തി
എന്റെ വാഗ്ദാനം കൊണ്ട് ഞാന്‍
നിന്റെ അഹങ്കാരം ശമിപ്പിക്കും
എന്റെ അംബേദ്ക്കറിനെ നീ തട്ടിയെടുത്തു. നിന്റെ സോപ്പുകള്‍
ജാതീയതയെന്ന മുറിവുകളെ വഷളാക്കുന്നു...തുടങ്ങിയതാണ് കവിതയിലെ വരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."