HOME
DETAILS
MAL
വായ്പ അടച്ചിട്ടും ബാങ്കിന്റെ ഭീഷണി; മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
backup
May 31 2017 | 00:05 AM
കോട്ടയം: വായ്പ അടച്ചിട്ടും കുടിശ്ശികയുണ്ടെന്നുപറഞ്ഞ് ആയുര്‍വേദ ഡോക്ടറെ ഭീഷണിപ്പെടുത്തിയതിന് ബാങ്ക് അധികൃതര്‍ക്കെതിരേ മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു.
എസ്.ബി.ഐ പാലാ ശാഖാ മാനേജര്‍, കോട്ടയം അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, എസ്.ബി.ഐ ചീഫ് മാനേജര്‍, എറണാകുളം റിക്കവറി ബ്രാഞ്ച് മാനേജര്‍ എന്നിവര്‍ നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മിഷന് ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു. പാലാ സ്വദേശി ഡോ. സതീഷ്ബാബു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന് പാലാ എസ്.ബി.ഐയില്‍ നിന്ന് നാലു വായ്പകള്‍ എടുത്തിരുന്നു. വായ്പാതുക കൃത്യമായി അടച്ചുതീര്‍ത്തിട്ടും സേവിങ്സ് അക്കൗണ്ടില്‍ നിന്ന് തുക വകയിരുത്തുന്നുവെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."