വിമാനത്താവള സ്വകാര്യവല്‍ക്കരണം: പദ്ധതി തയാറാക്കിയത് നീതി ആയോഗ്
കൊണ്ടോട്ടി: ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിന് പദ്ധതി തയാറാക്കിയത് 2015ല്‍ പ്രധാനമന്ത്രി അധ്യക്ഷനായ നീതി ആയോഗ് (നാഷനല്‍ ഇന്സ്റ്റിറ്റിയൂഷന് ഫോര്‍ ട്രാന്‍സ്ഫോര്‍മിങ് ഇന്ത്യ). ഒന്നാം എന്‍.ഡി.എ സര്‍ക്കാര്‍ തുടക്കമിട്ട സ്വകാര്യവല്‍ക്കരണ പദ്ധതി സര്‍ക്കാര്‍ കാലാവധി കഴിയുന്നതിന് തൊട്ടു മുന്‍പാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചത്. വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളെ മാറ്റിയെടുക്കാന്‍ സ്വകാര്യവല്‍ക്കരണം വഴി സാധ്യമാകുമെന്ന് നീതി ആയോഗ് വിലയിരുത്തിയിരുന്നു.
തിരുവനന്തപുരം, മംഗലാപുരം, ജയ്പൂര്‍, ലഖ്നൗ, ഗുവാഹത്തി, അഹമ്മദാബാദ് എന്നീ ആറു വിമാനത്താവളങ്ങളുടെ പട്ടികയാണ് ആദ്യം പുറത്തുവിട്ടത്. ഇതിന് പിറകെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ഉള്‍പ്പടെ 10 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്ന പട്ടിക പുറത്തുവിട്ടത്. ഇവയില്‍ കരിപ്പൂര്‍ ഉള്‍പ്പെടെ മിക്ക വിമാനത്താവളങ്ങളും എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ലാഭം നല്കുന്ന സ്ഥാപനങ്ങളാണ്. എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴില്‍ വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനായി കീ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ (കിഡ്) വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."