സമസ്തയുടെ ലക്ഷ്യം സൗഹൃദസമൂഹം: ഡോ. ബഹാഉദ്ദീന്‍ നദ്വി
കോട്ടക്കല്‍: രാജ്യത്ത് സമാധാനവും സുരക്ഷിതത്വവുമുള്ള സാമൂഹിക സാഹചര്യം കെട്ടിപ്പടുക്കുന്നതില്‍ സമസ്ത വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും നന്‍മയുടെ പ്രചാരകരായ മതാധ്യാപകര്‍ ഈ കര്‍ത്തവ്യമാണ് നിറവേറ്റുന്നതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന.സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞു. സൗഹൃദ പൂര്‍ണമായ സമൂഹം എന്നത് സമസ്തയുടെ പ്രഖ്യാപിത നിലപാടാണ്.
അതിന് വേണ്ടിയുള്ള സമര്‍പ്പിത പ്രവര്‍ത്തനങ്ങള്‍ക്കാണ് സമസ്ത നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വ ശാന്തിക്ക് മതവിദ്യ എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27, 28, 29 തിയതികളില്‍ കൊല്ലത്ത് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലാ നേതൃസംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം വെസ്റ്റ് ജില്ലയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂക്കിപ്പറമ്പ് ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ കുടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി.
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, എ.എസ്.കെ തങ്ങള്‍ കൊടക്കാട്, പി.എം മുസ്തഫ തങ്ങള്‍, കാടാമ്പുഴ മൂസ ഹാജി, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, യു. ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, ഇബ്‌റാഹിം മുസ്‌ലിയാര്‍ എടരിക്കോട്, ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, യു.എ മജീദ് ഫൈസി ഇന്ത്യനൂര്‍, പി.എം റഫീഖ് അഹ്മദ്, അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഒതുക്കുങ്ങല്‍, സലാം ദാരിമി ചെമ്മാട്, നൗഷാദ് ചെട്ടിപ്പടി, കെ.പി.എ റസാഖ് ഫൈസി, റഷീദ് മുസ്‌ലിയാര്‍ വിളയില്‍, അനീസ് ഫൈസി മാവണ്ടിയൂര്‍, ഹുസൈന്‍ ദാരിമി ഒതുക്കുങ്ങല്‍, ലുഖ്മാനുല്‍ ഹകീം ഫൈസി വഴിപ്പാറ, മുഹമ്മദലി മുസ്‌ലിയാര്‍ കോഴിച്ചെന, സുബൈര്‍ ഫൈസി മാവണ്ടിയൂര്‍ സംബന്ധിച്ചു. അബ്ദുല്‍ ഖാദിര്‍ ഖാസിമി സ്വാഗതവും കെ.എം.എ റസാഖ് മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."