മുണ്ടക്കുന്നില്‍ കാട്ടാനകളുടെ വിളയാട്ടം
അലനല്ലൂര്‍: എടത്തനാട്ടുകരമുണ്ടക്കുന്ന് ചക്കുരല്‍പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ ഒന്‍പതംഗ കാട്ടാന കൂട്ടംഇറങ്ങി ഏക്കറക്കണക്കിന്ന് കൃഷി വ്യാപകമായി നശിപ്പിച്ചു.
ഒരു ആഴ്ചയാഴി മുണ്ടക്കുന്ന് പല സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും നിലയുറപ്പിച്ച കാട്ടാനകളെ പടക്കങ്ങള്‍ ഉപയോഗിച്ചും ശബ്ദമുണ്ടാക്കിയും കാട്കയറ്റിയെങ്കിലും ദിവസവും രാത്രിയാവുന്നതോടെ പല ഭാഗങ്ങളിലായികാട്ടാനകള്‍ ഇറങ്ങുന്നത് പതിവായി. കാട്ടാനകള്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്ന് ദിവസത്തോളമായി കോട്ടപ്പള്ള അങ്ങാടിയോട് ചേര്‍ന്ന ആനകൗത്ത് പ്രദേശത്ത് രാവിലെ പി .ഡ.ബ്ലുഡി റോഡിനോട് ചേര്‍ന്ന് ആനകള്‍ നിലയുറപ്പിച്ചിരുന്നു.
രാത്രികാലങ്ങളില്‍ മുണ്ടക്കുന്ന് കാപ്പ്പറമ്പ് പ്രദേശത്തെ ജനങ്ങള്‍ ആനയെ ഭയന്ന് മൂച്ചിക്കല്‍ റോഡ് വഴിയാണ് മുണ്ടക്കുന്നില്‍ലേക്ക് പോവാറ്. മുണ്ടക്കുന്ന് വ്യാപകമായി കൃഷി നശിപ്പിച്ച പ്രദേശം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.റഫീഖ. പഞ്ചായത്തംഗം, സി.മുഹമ്മദാലി മാസ്റ്റര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ഹംസപ്പ ,ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ടി.ഫിറോസ്, ജെ കെ.സുധിന്‍, ഫോറസ്റ്റ് വാച്ചര്‍മാരായ എ.കെ.മൊയ്തീന്‍, ടി.ബാബു, പി.സുധീഷ്, ഡി.ആര്‍.ഗോപാലകൃഷ്ണന്‍ എ.സുരേഷ് എന്നിവര്‍ സന്ദര്‍ശിച്ച് നാശനഷ്ടം കണക്കാക്കി. ചക്കം തൊടി അബ്ദുസലാം, നാഗമ്പ്രാത്ത് ബാലചന്ദ്രന്‍ , ചക്കം തൊടി ഉസ്മാന്‍, ചക്കം തൊടിയൂസഫ് ഹാജി, നാഗമ്പ്രാത്ത് അപ്പുണ്ണി തരകന്‍, പടിഞ്ഞാറും വീടില്‍ രവിശങ്കര്‍ കുണ്ടുകണ്ടത്തില്‍ നാപ്പന്‍കുട്ടി, കുണ്ടു കണ്ടത്തില്‍ ശിവശങ്കരന്‍ നാഗബ്രാ ത്ത് ഉണ്ണികൃഷ്ന്‍, ചേപ്പിലകാട്ടില്‍ ബാലകൃഷ്ഷണന്‍, ചക്കംതൊടി ലത്തീഫ് , കബിര്‍, എന്നിവരുടെ വാഴ, തെങ്ങ്, കവുങ്ങ്, കൊക്കോ, റബ്ബര്‍ മുതലായ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്. കാട്ടാനയിറങ്ങുന്ന പ്രദേശത്ത് തെരുവുവിളക്ക് ഉടന്‍ സ്ഥാപിക്കണമെന്നും, റബ്ബര്‍ ബുളളറ്റ് ഉപയോക്കിച്ച് കാട്ടാനകളെ കാട്കയറ്റണമെന്നും രാത്രി കാലങ്ങളില്‍ ആനയുടെ ശല്യം പതിവായതോടെ വനം വകുപ്പ് ജിവനക്കാരോ, ധ്രുത കര്‍മസേന വിഭാഗമോ ക്യാമ്പ് ചെയ്ത് ആനകളെ തുരത്തുന്നതിനു വേണ്ട നടപടികള്‍ ഏര്‍പ്പെടുത്തണമെന്ന് പഞ്ചായത്തംഗം സി.മുഹമ്മദാലി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."