HOME
DETAILS
MAL
സഊദി പൊതുമാപ്പ്: നോട്ടിസ് നല്‍കിത്തുടങ്ങി
backup
May 31 2017 | 00:05 AM
റിയാദ്: അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടാനായി സഊദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചേംബറുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നോട്ടിസ് നല്‍കിത്തുടങ്ങി. പൊതുമാപ്പ് അനുകൂലമായി ഉപയോഗപ്പെടുത്തണമെന്നും വാണിജ്യ സ്ഥാപനങ്ങളിലെ നിയമാനുസൃതരല്ലാത്ത ജോലിക്കാരെ നാടുകടത്തണമെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയം രാജ്യത്തെ ചേംബറുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അയച്ച സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.
ജൂണ്‍ 24 നാണ് പൊതുമാപ്പ് കാലാവധി അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."