മാധ്യമപ്രവര്‍ത്തകര്‍ക്ക് 10,000 രൂപ പെന്ഷന്
ചണ്ഡീഗഡ്: ഹരിയാനയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 10,000 രൂപ പെന്ഷന് നല്കാന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ഉത്തരവിട്ടു. ചുരുങ്ങിയത് 20 വര്‍ഷം പത്രപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ചവരും 60 വയസ് പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് പെന്ഷന് ലഭിക്കുക. ഇതിനുപുറമെ പത്രപ്രവര്‍ത്തകര്‍ക്ക് 10 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സും അഞ്ചു ലക്ഷത്തിന്റെ കാഷ്ലസ് മെഡിക്ലെയിം പോളിസിയും പത്രപ്രവര്‍ത്തകര്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചകുലയില്‍ സ്വര്‍ണ ജയന്തി ജേര്‍ണലിസ്റ്റ് മീറ്റില്‍ പങ്കെടുത്തുകൊണ്ടാണ് മുഖ്യമന്ത്രി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്. പത്രപ്രവര്‍ത്തന രംഗത്ത് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ പത്രപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കും. ഓണ്‍ലൈനുകളെയും മാധ്യമങ്ങളായി അംഗീകരിക്കുന്നതിനുള്ള നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഖട്ടാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."