വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍
ചാവക്കാട്: വിവാഹം വാഗ്ദാനം നല്‍കി വീട്ടമ്മമാരെ പീഡിപ്പിക്കുകയും അശ്ലീലം ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍.
കൊടുങ്ങല്ലൂര്‍ എറിയാട് ബസാര്‍ സ്വദേശി കല്ലുങ്ങല്‍ അയ്യൂബിനെയാണ് (41) ചാവക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. കാറ്ററിങ് ജോലിക്കാരനായ ഇയാള്‍ വിവാഹ സല്‍ക്കാരത്തിനും മറ്റുമെത്തുന്ന സ്ത്രീകളുമായി പരിചയത്തിലായ ശേഷമാണ് വലയിലാക്കുന്നത്. വിവാഹമോചിതരും വിധവകളും പ്രവാസികളുടെ ഭാര്യമാരുമായ വീട്ടമ്മമാരാണ് ഇയാളുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി പീഡനങ്ങള്‍ക്ക് ഇരകളാകുന്നതെന്ന് പൊലിസ് പറഞ്ഞു. മേഖലയില്‍ പതിനെട്ടോളം സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും പത്തോളം സ്ത്രീകളുടെ പരാതി ഇയാള്‍ക്കെതിരേയുണ്ടെന്നും അവര്‍ വ്യക്തമാക്കി. ചാവക്കാട് എടക്കഴിയൂരില്‍ ഭര്‍ത്താവുള്ള വീട്ടമ്മ നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തത്. 40കാരിയായ ഈ വീട്ടമ്മയില്‍ നിന്ന് ഒമ്പത് ലക്ഷത്തോളം രൂപയും സ്വര്‍ണാഭാരണവും അയ്യൂബ് തട്ടിയെടുത്തതായി പൊലിസ് അറിയിച്ചു. വീട്ടമ്മമാരെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മൊബൈല്‍ കാമറയില്‍ പകര്‍ത്തി പിന്നീട് അവ കാണിച്ച് പുറത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടലാണ് പതിവ്. ചാവക്കാട് മേഖലയില്‍ രണ്ടിടത്ത് ഇയാള്‍ക്ക് ബന്ധമുണ്ട്.
സ്ത്രീകളുമായി അടുപ്പത്തിലായാല്‍ വാടകക്ക് താമസിക്കുന്ന മുറികളില്‍ കൊണ്ടുപോയാണ് പീഡിപ്പിക്കുന്നത്. രണ്ടോ മൂന്നോ മാസം താമസിച്ച് മുങ്ങലാണ് പതിവ്. നേരത്തെ ഇയാള്‍ക്ക് ഒരു കാറുണ്ടായിരുന്നു. കാറ്ററിങ് ജോലിയില്ലാത്തപ്പോള്‍ കടലില്‍ മീന്‍ പിടിക്കാനും ഇയാള്‍ പോവാറുണ്ട്. ഇയാളെ വിവിധ ഭാഗത്ത് നിന്നുള്ള പരാതികളില്‍ തെളിവെടുപ്പിന് കൊണ്ടുപോകുമെന്ന് സി.ഐ സൂചിപ്പിച്ചു. സി.ഐ. ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ അനില്‍ മാത്യു, സി.പി.ഒ അബ്ദുല്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."