HOME
DETAILS
MAL
രേഖകള്‍ പരിശോധിക്കാതെ ഇഷ്ടംപോലെ സിംകാര്‍ഡുകള്‍
backup
May 31 2017 | 00:05 AM
പനാജി: സംസ്ഥാനത്ത് മൊബൈല്‍ ഫോണ്‍ സിംകാര്‍ഡുകള്‍ ലഭ്യമാകാനുള്ള നടപടിക്രമങ്ങള്‍ ശക്തമാക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു. പച്ചക്കറി കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കുന്ന ലാഘവത്തോടെയാണ് സംസ്ഥാനത്ത് സിംകാര്‍ഡുകള്‍ ലഭ്യമാകുന്നത്. അക്രമികള്‍ സിംകാര്‍ഡുകള്‍ അനധികൃതമായി നേടുന്ന സാഹചര്യത്തോട് പ്രതികരിക്കുകയായിരുന്നു ഡി.ജി.പി മുകേഷ് ചന്ദര്‍. വ്യാജരേഖകള്‍ നല്കിയാല് പോലും കൃത്യമായ പരിശോധനയില്ലാതെ സിംകാര്‍ഡുകള്‍ യഥേഷ്ടം ലഭിക്കും. ഇത് തടയാന്‍ സര്‍ക്കാര്‍-സ്വകാര്യ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."