സര്‍വകലാശാല വാര്‍ത്തകള്‍
സ്‌പോട്ട് പെയ്‌മെന്റ് ക്യാംപ്
വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷയുടെ മൂല്യനിര്‍ണയത്തിനുള്ള സ്‌പോട്ട് പെയ്‌മെന്റ് ക്യാംപ് ജൂണ്‍ രണ്ടണ്ടിന് സര്‍വകലാശാല അക്കാദമിക് സ്റ്റാഫ് കോളജില്‍ നടക്കും. എല്ലാ ചീഫ് എക്‌സാമിനര്‍മാരും മാര്‍ക്ക് ഷീറ്റുകളും ബില്ലുകളും സഹിതം 12.30-നകം എത്തണം.
പി.ജി പ്രവേശന പരീക്ഷാ സമയക്രമം
പഠനവകുപ്പ്, സ്വാശ്രയ കേന്ദ്രങ്ങള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷകളുള്ള ബിരുദ ബിരുദാനന്തര കോഴ്‌സുകളുടെ പ്രവേശന പരീക്ഷാ സമയക്രമം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അഫ്‌സലുല്‍ ഉലമ
പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലയുടെ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തിയതി ജൂണ്‍ അഞ്ചിന് അഞ്ച് വരെ നീട്ടി. ജനറല്‍ മെറിറ്റിന് പുറമെ മാനേജ്‌മെന്റ് ക്വാട്ടയിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനമാഗ്രഹിക്കുന്നവരും അവസാന തിയതിക്കകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0494 2407016, 2407017.
എം.എസ്.സി ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ നടത്തുന്ന എം.എസ്.സി ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി (സ്വാശ്രയം) കോഴ്‌സിന് ജൂണ്‍ ഒന്‍പത് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 0494 2407016, 2407017.
പരീക്ഷാ അപേക്ഷ
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മോഡിലുള്ള നാലാം സെമസ്റ്റര്‍ ബി.എ, ബി.എസ്.സി, ബി.എ അഫ്‌സലുല്‍ ഉലമ (സി.യു.സി.ബി.സി.എസ്.എസ്) സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് ആയിരം രൂപ സൂപ്പര്‍ ഫൈനോടെ അപേക്ഷിക്കാനുള്ള ലിങ്ക് ജൂണ്‍ രണ്ടണ്ട് വരെ ലഭ്യമാവും.
കണ്ണൂര്‍
ബി.എസ്.സി-എം.ആര്‍.ടി പരീക്ഷാഫലം
ഒന്നും രണ്ടും വര്‍ഷ ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (സപ്ലിമെന്ററി -സെപ്റ്റംബര്‍ 2015) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ ജൂണ്‍ 12 വരെ സ്വീകരിക്കും.
എം.ജി
എം.ഫില്‍ സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ 2016-17 എം. ഫില്‍ ബാച്ചില്‍ നിലവിലുള്ള രണ്ടണ്ട് ഒഴിവുകളില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യമുള്ള പട്ടികവര്‍ഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ജൂണ്‍ 2 ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ് മേധാവി മുന്‍പാകെ രാവിലെ 11ന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 0481 2731036.
കെ മാറ്റ് കേരള പരീക്ഷ
കേരളത്തില്‍ എം. ബി. എ പ്രവേശനത്തിനുള്ള കെ. മാറ്റ് കേരള (ഗ ങഅഠ ഗഋഞഅഘഅ) പരീക്ഷയ്ക്ക് ഇന്ന് (മെയ് 31) വൈകിട്ട് 5 വരെ ഓണ്‍ലൈനായി ഫീസടയ്ക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി നാളെ (ജൂണ്‍ 1) വൈകിട്ട് 5 വരെ സാമസേലൃമഹമ.ശി എന്ന വെബ്‌സൈറ്റില്‍ സമര്‍പ്പിക്കാം. വിവിധ കേന്ദ്രങ്ങളില്‍ വച്ച് ജൂണ്‍ 11 ന് നടക്കുന്ന പരീക്ഷയ്ക്ക് ജൂണ്‍ 6 മുതല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവേശന മേല്‍നോട്ട സമിതിയുടെ തിരുവനന്തപുരം ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍ : 0471 - 2335133, 8547255133.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."