ബ്രൂവറി അനുമതി റദ്ദാക്കല്‍: നടപടി സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ബ്രൂവറികളുടെ അനുമതി റദ്ദാക്കിയ സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്സൈസ് മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടപാടില്‍ മുഴുവന്‍ അഴിമതിയും സ്വജനപക്ഷപാതവുമാണ് നടന്നത്. എക്സൈസ് മന്ത്രിയുടെ രാജിക്കു വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ സമ്മര്‍ദവും പ്രക്ഷോഭവും തുടരുമെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
'കട്ടമുതല് തിരികെ നല്‍കിയത് കൊണ്ട് മോഷണകുറ്റം ഇല്ലാതാകുന്നില്ല.അഴിമതി നിറഞ്ഞ ബ്രുവറി,ഡിസ്റ്റിലറി അനുമതി റദ്ദാക്കിയത് കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല.
ക്രമവിരുദ്ധമായി അനുമതി നല്കിയ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് രാജിവയ്ക്കുന്ന വരെ യുഡിഎഫ് സമരം തുടരും'- ചെന്നിത്തല പറഞ്ഞു.
വിഷയത്തെ കുറിച്ച് കൂടുതല്‍ രേഖകളുമായി വിവരങ്ങള്‍ പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."