HOME
DETAILS

കേന്ദ്രീയ വിദ്യാലയ അധ്യാപക നിയമനം ഹാള്‍ട്ട് സ്റ്റേഷന്‍ അടിസ്ഥാനത്തിലാക്കണം: ജില്ലാ വികസന സമിതി

  
backup
July 31 2016 | 21:07 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be


പൈനാവ്: ഇടുക്കി കേന്ദ്രീയ വിദ്യാലയത്തിലെ അധ്യയന നിലവാരം മെച്ചപ്പെടുത്തുന്നതിന് അധ്യാപക നിയമനം ഹാള്‍ട്ട് സ്റ്റേഷന്‍ അടിസ്ഥാനത്തില്‍ നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു.
കേന്ദ്രീയ വിദ്യാലയത്തില്‍ നിയമിതരാകുന്ന അധ്യാപകര്‍ ഒരു വര്‍ഷത്തിനകം സ്ഥലം മാറിപ്പോകുന്ന സാഹചര്യം അധ്യയന നിലവാരത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും മികച്ച അധ്യാപകരില്ലാത്ത സ്ഥിതി ബുദ്ധിമുട്ടുണ്ടാക്കുമെന്നും, ഹാള്‍ട്ട് സ്റ്റേഷന്‍ ആക്കുകവഴി മൂന്നു വര്‍ഷത്തെ സേവനത്തിനും ശേഷം അധ്യാപകര്‍ക്ക് ഹോം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം ലഭിക്കുമെന്നതിനാല്‍ മികച്ച അധ്യാപകരുടെ സേവനം ഇവിടെ ലഭ്യമാകുമെന്നും റോഷി അഗസ്റ്റിന്‍ എം.എല്‍.എ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. പ്രമേയത്തെ എസ്. രാജേന്ദ്രന്‍ എം.എല്‍.എ പിന്‍താങ്ങി. ഇതിനായി എം.പി മുഖേന കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ജില്ലാ വികസന സമിതി യോഗം അഭിപ്രായപ്പെട്ടു. ഇടമലക്കുടിയിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ചുമട്ടുകൂലിയും വാഹനക്കൂലിയും തമ്മിലുള്ള അപാകങ്ങള്‍ പരിഹരിക്കാന്‍ നടപടി ഉണ്ടാകണമെന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ചിന്നാര്‍ വനമേഖലയില്‍ ഗതാഗത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധം പരിഹരിക്കാന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പീരുമേട് നിയോജകമണ്ഡലത്തില്‍ ഉപ്പുതറ, പെരിയാര്‍, കൊക്കയാര്‍ തുടങ്ങിയ വില്ലേജുകളില്‍ പഴയ ട്രാവന്‍കൂര്‍ ടീ എസ്റ്റേറ്റിന്റെ ഉടമസ്ഥത കൈമാറ്റ വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ഓഫീസറുടെ ഉത്തരവിനെ തുടര്‍ന്ന് 4000 ഓളം വീട്ടുകാര്‍ക്ക് കരം അടയ്ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും പ്രശ്‌നം പരിഹരിക്കാന്‍ നടപടി വേണമെന്നും ഇ.എസ്. ബിജിമോള്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കുമളി വില്ലേജില്‍ പഞ്ചായത്തില്‍ നിന്നും വീട് വയ്ക്കാന്‍ ഫണ്ട് ലഭിച്ചവര്‍ക്ക് സ്ഥലം റവന്യൂ രേഖകളില്‍ പാടം എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് മൂലം വീടുവയ്ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും എന്‍.ഒ.സി നല്‍കി പ്രശ്‌നം പരിഹരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ജില്ലയിലെ മെഡിക്കല്‍ കോളജിന്റെയും, ജില്ലാ ആശുപത്രിയുടെയും നിജസ്ഥിതി എന്തെന്ന് ജനപ്രതിനിധികളെ അറിയിക്കണമെന്ന് ഇ.എസ്. ബിജിമോള്‍ എം.എല്‍.എ ആരോഗ്യവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് തുടക്കം മുതലുള്ള മുഴുവന്‍ വിവരങ്ങളും ജനപ്രതിനിധികള്‍ക്ക് ലഭ്യമാക്കണമെന്ന ആവശ്യം റോഷി അഗസ്റ്റിന്‍ എം.എല്‍.എയും ഉന്നയിച്ചു. ഇടുക്കി മണിയാറന്‍കുടി റോഡ്, മണിയാറന്‍കുടി വട്ടമേട്, ചെമ്പകപ്പാറ റോഡ് എന്നിവയ്ക്ക് വനം വകുപ്പ് എന്‍.ഒ.സി ലഭ്യമാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കണണെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ പൊലിസ് മേധാവി എ.വി. ജോര്‍ജ്ജ്, എ.ഡി.എം കെ.കെ.ആര്‍ പ്രസാദ്, ദേവികുളം സബ് കലക്ടര്‍ വി. ശ്രീറാം, ഇടുക്കി സബ് കലക്ടര്‍ എന്‍.ടി.എല്‍ റെഡ്ഡി, വിവിധ വകുപ്പു മേധാവികള്‍ പങ്കെടുത്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍.കെ. രാജേന്ദ്രന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago