HOME
DETAILS

ഉന്നാവോയിലെ അപകടം ആസൂത്രിതമെന്ന് പെണ്‍കുട്ടിയുടെ കുടുംബം; സി.ബി.ഐ അന്വേഷിക്കണമെന്നും പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും പ്രതിപക്ഷം

  
backup
July 29 2019 | 04:07 AM

unnao-accident-was-planned-says-rape-victims-relative-29-07-2019

റായ്ബറേലി: ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറിയ സംഭവം ആസൂത്രിതമെന്ന് ആരോപണം. പെണ്‍കുട്ടിയുടെ കുടുംബമാണ് ഇതുസംബന്ധിച്ച ആരോപണം ഉന്നയിച്ചത്. കേസുമായി തങ്ങള്‍ മുന്നോട്ട് പോവുന്നതിനാല്‍ എം.എല്‍.എയും അനുയായികളും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇപ്പോഴത്തെ സംഭവം ആസൂത്രിതമാണെന്നും പെണ്‍കുട്ടിയുടെ ബന്ധു ആരോപിച്ചു. കേസ് അവസാനിപ്പിക്കാന്‍ എം.എല്‍.എയും സഹോദരനും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഗ്രാമത്തിലുള്ള എല്ലാവര്‍ക്കും അറിയാമായിരുന്നു പെണ്‍കുട്ടിയും കുടുംബവും കാറില്‍ റായ്ബറേലിയിലേക്കു പോവുകയാണെന്ന്- ബന്ധു പറഞ്ഞു.

അതേസമയം, പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നും ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. അപകടത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തിലെ മുഴുവന്‍ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. അപകടം സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് ആരാധനാ മിശ്രയും ആരോപിച്ചു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ നിര്‍ദേശപ്രകാരം ആരാധനാ മിശ്ര ലഖ്‌നോ ആശുപത്രിയിലെത്തി പെണ്‍കുട്ടിയെ കണ്ടു.

 

ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ച വാഹനത്തില്‍ അമതിവേഗതയിലെത്തിയ ട്രക്ക് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. കാറില്‍ ഇവര്‍ക്കൊപ്പം സഞ്ചരിച്ച പെണ്‍കുട്ടിയുടെ രണ്ടു ബന്ധുക്കളാണ് മരിച്ചത്. അമ്മക്കും അഭിഭാഷകനും പരിക്കുണ്ട്. റായ്ബറേലിയിലെ ജില്ലാ ജയിലിലുള്ള അമ്മാവനെ സന്ദര്‍ശിക്കാനായി പോകുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും.

2017 ജൂണ്‍ നാലിനാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ എം.എല്‍.എ സ്വവസതിയില്‍ വച്ച് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. ജോലി അഭ്യര്‍ഥിച്ച് ബന്ധുവിനൊപ്പം എം.എല്‍.എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. എം.എല്‍.എക്കെതിരേ പരാതി നല്‍കിയെങ്കിലും ആദ്യം നടപടിയുണ്ടായില്ല. തുടര്‍ന്ന് 2018 എപ്രിലില്‍ നീതി തേടി പെണ്‍കുട്ടിയും പിതാവും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വിവാദമായതും എം.എല്‍.എക്കെതിരെ കേസെടുത്തതും.

 

പ്രതിഷേധം കനത്തതോടെ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ ഈ വര്‍ഷം ഏപ്രില്‍ മൂന്നിന് പെണ്‍കുട്ടിയുടെ പിതാവ് പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. കുല്‍ദീപ് സിങിന്റെ സഹോദരനും മറ്റു ചിലരും ചേര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പിന്നീട് ആയുധങ്ങള്‍ കൈവശം വച്ചുവെന്ന കേസില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയും കസ്റ്റഡിയില്‍ വച്ചു കൊല്ലപ്പെടുകയുമായിരുന്നു. കുടുംബത്തിന് ഇതിന്റെ ആഘാതം മാറും മുന്‍പെയാണ് പെണ്‍കുട്ടി സഞ്ചരിച്ച വാഹനം ദുരൂഹസാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ടത്.

അതേസമയം, ട്രക്ക് ഓടിച്ച ഡ്രൈവര്‍ ആശിഷിനെ അറസ്റ്റ്‌ചെയ്തിട്ടുണ്ട്. ഫതഹ്പുര്‍ സ്വദേശിയായ ആശിഷിനെ ചോദ്യംചെയ്തുവരികയാണ്.

Unnao accident was planned, says rape victim's relative



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  2 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  41 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago