ശുഹൈബ് വധം: സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍
കണ്ണൂര്‍: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസില്‍ സി.പി.എമ്മിന്റെ മുന്‍ ലോക്കല്‍ സെക്രട്ടറി പോലിസ് കസ്റ്റഡിയില്‍. എടയന്നൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി പ്രശാന്തന് ആണ് കസ്റ്റഡിയിലായത്.
കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്റെ പിതാവ് സുപ്രിം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍, കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കൊലപാതകത്തിനു പിന്നില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്ന ശുഹൈബിന്റെ ആരോപണം തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ വ്യക്തമാക്കി.
നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ച് ഈ ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബം സുപ്രിം കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."