ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ഉത്തരവ്; സര്‍ക്കാരിനു തിരിച്ചടി
കൊച്ചി: ജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ കോടതിയുടെ ഉത്തരവ്. വിഷയത്തില്‍ സര്‍ക്കാരിനു കനത്ത തിരിച്ചടി. തുടര്‍ച്ചയായുള്ള സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. അടിയന്തിരമായി സര്‍വിസില്‍ തിരിച്ചെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം താന്‍ അഴിമതിക്കെതിരേയാണ് പ്രതികരിച്ചതെന്നും അതിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നതെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മുതല്‍ അച്ചടക്ക ലംഘനത്തിന് സസ്‌പെന്‍ഷനിലാണ്. സര്‍വിസ് സ്റ്റോറിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തള്ളിക്കളയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."