HOME
DETAILS
MAL
വിശ്വാസം സംരക്ഷിക്കാന്‍ കേന്ദ്രം അധികാരം ഉപയോഗിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി
backup
October 08 2018 | 15:10 PM
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ധൃതികാട്ടിയതാണ് വിഷയം വഷളാക്കിയതെന്നു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യു.ഡി.എഫ് നേതൃയോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസത്തെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ അധികാരം ഉപയോഗിക്കുന്നില്ല. വിഷയത്തില്‍ കേന്ദ്രം ഒളിച്ചുകളിക്കുകയാണ്. മതവിശ്വാസത്തിന്റേതു മാത്രമല്ല മതസൗഹാര്‍ദത്തിന്റെ പ്രതീകംകൂടിയാണ് ശബരിമലയെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."