HOME
DETAILS

നാടിന് വെളിച്ചമേകി പെണ്‍കൂട്ടായ്മ

  
backup
July 31 2016 | 21:07 PM

%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%ae%e0%b5%87%e0%b4%95%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d

മീനങ്ങാടി: ഇരുട്ടില്‍ വെളിച്ചമേകി കുമ്പളേരി സൂര്യ മെഴുകുതിരി നിര്‍മാണ യൂനിറ്റ് 13 വര്‍ഷം പിന്നിടുന്നു. 10 കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപ സബ്‌സിഡി ലോണടക്കം രണ്ട് ലക്ഷം രൂപ ലോണെടുത്താണ് മെഴുകുതിരി നിര്‍മാണ യൂനിറ്റിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. മെഴുകുതിരി നിര്‍മാണവും വിപണനവും ഒരുമിച്ച് കൊണ്ട് പോകുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ജീവിതച്ചിലവിനുവേണ്ടി തുടക്കത്തിലേ യൂനിറ്റിലെ അഞ്ചുപ്രവര്‍ത്തകര്‍ മറ്റു കൂലിവേല തേടി പോയി.
പിന്നീട് അച്ചാമ്മ രാജു, മോളി യാക്കോബ്, സൂസന്‍ സാബു, വിജി മത്തായി, ചിന്നമ്മ ജോര്‍ജ് എന്നിവരാണ് യൂനിറ്റിന്റെ പ്രവര്‍ത്തനം ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയത്. ഗുണനിലവാരമുള്ള മെഴുകുതിരികള്‍ നിര്‍മിച്ച് കൊടുക്കുന്ന യൂനിറ്റിന്റെ പ്രവര്‍ത്തന ഫലമായി ഇപ്പോള്‍ മൂന്ന് സെന്റ് സ്ഥലവും, ഒരു കെട്ടിടവും യൂനിറ്റിന് സ്വന്തമായുണ്ട്. സ്വയം തൊഴിലിലൂടെ മികച്ച വരുമാനം കണ്ടെത്തി മുഴുവന്‍ സ്ത്രീകള്‍ക്കും മാതൃകയാവുകയാണ് ഈ കുടുംബശ്രീ പ്രവര്‍ത്തകര്‍. മെഴുകുതിരിക്കാവശ്യമായ അസംസ്‌കൃത വസ്ത്തുക്കള്‍ സിഡ്‌ക്കോ വഴി ഓര്‍ഡര്‍ പ്രകാരം എത്തിച്ച് പല രൂപത്തിലുള്ള മെഴുകുതിരിയാക്കും.
തുടര്‍ന്ന് ജില്ലയിലെ വ്യാപാര കേന്ദ്രങ്ങളില്‍ ഇവര്‍ തന്നെ ആവശ്യക്കാരെ കണ്ടെത്തി സാധനങ്ങള്‍ കൊടുത്തുവിടും. ഓര്‍ഡര്‍ പ്രകാരം സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിനായി സ്ഥിരമായി ഒരു വാഹനവും ഏര്‍പ്പാടാക്കിയിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിന്ന് വരെ മെഴുകുതിരിക്കായി ആവശ്യക്കാരെത്തുന്നുണ്ട്. ഇരുട്ടിനെ പ്രതിരോധിക്കാന്‍ പുതിയ പുതിയ സംവിധാനങ്ങള്‍ വന്നെങ്കിലും മെഴുകുതിരി നിര്‍മാണ മേഖലയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് യൂനിറ്റ് അംഗങ്ങള്‍ പറയുന്നു.
കഠിനാദ്ധ്വാനത്തിലൂടെ സ്വയം തൊഴില്‍ കണ്ടെത്തി വിജയം വരിച്ച ഇവര്‍ നാടിന് തന്നെ അഭിമാനമാവുമ്പോള്‍ പുതിയ തലമുറ ഇത്തരം മേഖലയിലേക്ക് കടന്നു വരാത്തത് ഇത്തരം സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുകയാണെന്ന് ഇവരും പരിഭവപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago