ഇത് ആറുവയസുകാരി ബോറം കി; പ്രതിമാസ വരുമാനം 30 ലക്ഷം യു.എസ് ഡോളര്‍!
സോള്‍: യു ട്യൂബില്‍ 30 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരുള്ള ദക്ഷിണ കൊറിയന്‍ താരമാണ് ആറു വയസുകാരിയായ ബോറം കി. ഈ കുരുന്ന് ഇന്ന് തലസ്ഥാനമായ സോളിലെ അഞ്ചുനില കെട്ടിടത്തിന്റെ ഉടമയാണ്. 55 കോടി രൂപയിലധികം വിലവരും ഇതിന്. ബോറ ഫാമിലി കമ്പനിയുടെ പേരില്‍ ഈ വര്‍ഷമാണിത് വാങ്ങിയത്.
കൊച്ചു ബോറത്തിന് രണ്ട് യു ട്യൂബ് ചാനലുകളുണ്ട്. ഒന്നില്‍ അവള്‍ കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തുന്നു. അതിന് 13.6 മില്യന്‍ സബ്‌സ്‌ക്രൈബര്‍മാരുണ്ട്. മറ്റൊന്ന് ബ്ലോഗാണ്. 17.6 മില്യന്‍ സബ്‌സ്‌ക്രൈബര്‍മാരുണ്ട് അതിന്. ബോറത്തിന്റെ വമ്പന്‍ ഹിറ്റായ ഒരു വീഡിയോയാണ് കുക്കിങ് പൊറോറോ ബ്ലാക്ക് നൂഡില്‍. യു ട്യൂബില്‍ 376 ദശലക്ഷം പേരിത് കണ്ടിട്ടുണ്ട്. 300 ദശലക്ഷത്തിലേറെ തവണ ആളുകള്‍ കണ്ട വിഡിയോകള്‍ വേറെയുമുണ്ട്.
മറ്റൊരു വിഡിയോ ക്ലിപ്പില്‍ അവള്‍ തെരുവിലൂടെ കാര്‍ ഓടിക്കുന്നതായിരുന്നു. വേറൊന്നില്‍ അച്ഛന്റെ വാലറ്റില്‍ നിന്ന് പണം മോഷ്ടിക്കുന്നതും. ഇത് കുട്ടികളെ വഴിതെറ്റിക്കുമെന്ന് പറഞ്ഞ് സേവ് ദ ചില്‍ഡ്രന്‍ എന്ന സംഘടനയ്ക്ക് നിരവധി പേരാണ് പരാതി നല്‍കിയത്.
ഏതായാലും യു ട്യൂബ് ചാനലുകളിലൂടെ കോടികള്‍ വാരുകയാണ് ഈ കൊച്ചു മിടുക്കി. ഒരു മാസം ബോറം കിയുടെ വരുമാനമെത്രയെന്നോ- 30 ലക്ഷം യു.എസ് ഡോളര്‍!.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."