ആര്‍ദ്രം പഠന സാമഗ്രികളുടെ വിതരണത്തിന് തുടക്കം
ആയഞ്ചേരി; കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ല മുന്‍കൈയെടുത്ത് മണ്ഡലത്തിലെ കോളനികളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പഠന സാമഗ്രികളുടെ വിതരണത്തിന് മണിയൂര്‍ പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം മണിയൂര്‍ എടത്തുംകര മൂഴിക്കല്‍ ഐ.എച്ച്.ഡി.പി കോളനിയില്‍ എം.എല്‍.എ നിര്‍വഹിച്ചു.
കുറ്റ്യാടി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും പിന്നോക്കം നില്‍കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പാറക്കല്‍ അബ്ദുല്ല പറഞ്ഞു.
തുടര്‍ച്ചയായ രണ്ടാം തവണയാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ കോളനികളിലെ വിദ്യാര്‍ഥികള്‍ക്ക് പഠന കിറ്റുകള്‍ വിതരണം ചെയ്യുന്നത്. മണ്ഡലത്തിലെ 83 കോളനികളിലെ എല്‍.കെ.ജി മുതല്‍ പ്ലസ് ടു വരെയുളള 1200 വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ കിറ്റുകള്‍ നല്‍കുന്നത്.
ബാഗ്, കുട, നോട്ട് ബുക്ക് തുടങ്ങി 12 ഇനങ്ങളാണ് ഓരോ കിറ്റിലുമുള്ളത്. ആയിരം രൂപ വില വരുന്നതാണ് ഓരോ കിറ്റും.
ഖത്തര്‍ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയാണ് പദ്ധതിയുടെ സ്‌പോണ്‍സര്‍. തുടര്‍ ദിവസങ്ങളില്‍ മറ്റ് കോളനികളിലും സ്റ്റഡി കിറ്റുകള്‍ വിതരണം ചെയ്യും.
പി.എം അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷനായി. അച്യുതന്‍ പുതിയെടുത്ത്, നൊച്ചാട'് കുഞ്ഞബ്ദുല്ല, കെ റസാഖ് മാസ്റ്റര്‍, സി.പി വിശ്വനാഥന്‍ മാസ്റ്റര്‍, വാര്‍ഡ് മെംബര്‍ ഷൈമ, ഖത്തര്‍ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് നീലഞ്ചേരി കുഞ്ഞബ്ദുല്ല, കെ മുഹമ്മദ് സാലി, ഗ്രാമ പഞ്ചായത്ത്് മെംബര്‍ അഹമ്മദ് സാലി, എഫ്.എം മുനീര്‍, ചാലില്‍ കുഞ്ഞബ്ദുല്ല, എം.കെ ഹമീദ് മാസ്റ്റര്‍, കോപ്പള്ളി ശ്രീധരന്‍ സംസാരിച്ചു.
മൂഴിക്കല്‍ ചന്ദ്രന്‍ സ്വാഗതവും പി.ടി.കെ മുഹമ്മദലി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."