HOME
DETAILS
MAL
ഹൃദയാഘാതം; രണ്ടുമാസം മുമ്പ് ബഹ്റൈനിലെത്തിയ മലയാളി നിര്യാതനായി
backup
July 29 2019 | 09:07 AM
മനാമ: രണ്ടുമാസം മുമ്പ് ബഹ്റൈനില്‍ ജോലിക്ക് എത്തിയ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്നു നിര്യാതനായി.
തൃശൂര്‍ ചെറുതുരുത്തി വെട്ടിക്കാട്ടിരി സ്വദേശി അബ്ദുല്‍ കബീര്‍ (42) ആണ് മനാമയില്‍ മരണപ്പെട്ടത്. മനാമയിലെ ടൈലോസ് ഹോട്ടലിന് സമീപമുള്ള റസ്റ്റോറന്റിലെ ജോലിക്കാരനായിരുന്നു. നാട്ടില്‍ നിന്നും രണ്ടു മാസം മുമ്പാണ് ഇവിടെ എത്തി ജോലിയില്‍ പ്രവേശിച്ചത്. വെട്ടിക്കാട്ടിരി പുടവങ്ങോട്ട് ഞാലില്‍ പരേതനായ ഇബ്രാഹീമിന്റെ മകനാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."