HOME
DETAILS

സ്‌പോണ്‍സര്‍ പറഞ്ഞ എല്ലാ പേപ്പറിലും ഒപ്പിട്ടു , കുടിശ്ശിക അടക്കാത്തതിന്റെ പേരില്‍ കേസ് വന്നപ്പോള്‍ ഞെട്ടി, തന്റെ രേഖകളില്‍ സ്‌പോണ്‍സര്‍ വാഹനമെടുത്തതിന്റെ പേരില്‍ പണി കിട്ടിയ പ്രവാസിക്ക് മോചനം

  
backup
July 29 2019 | 11:07 AM

sponsor-cheated-pravasee-released

 

ദമാം: സ്‌പോണ്‍സറുടെ ചതിയില്‍ നിയമകുരുക്കിലായി അഞ്ചു വര്‍ഷത്തോളം നാട്ടില്‍ പോകാനാകാതെ കുടുങ്ങിയ തമിഴ്‌നാട് സ്വദേശി സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്‌നാട് ഈറോഡ് സ്വദേശിയായ ജയകുമാര്‍ വേദമുത്തു ജ്ഞാനമുത്തു വാണ് ദുരിതക്കടല്‍ താണ്ടി നാട് അണഞ്ഞത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ദമാമിലെ ഒരു വീട്ടില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തിയ ഇദ്ദേഹത്തിന്റെ പേരില്‍ സ്‌പോണ്‍സര്‍ പുതിയ കാര്‍ തവണ വ്യവസ്ഥയില്‍ വാങ്ങിയതോടെയാണ് തുടങ്ങിയത്. ഇതറിയാതെ ജയകുമാര്‍ സ്‌പോണ്‍സര്‍ പറഞ്ഞ പേപ്പറുകളിലൊക്കെ ഒപ്പിട്ടു കൊടുക്കുകയും ചെയ്തു. സ്‌പോണ്‍സറും മക്കളുമായിരുന്നു പുതിയ കാര്‍ ഓടിച്ചത്. ജയകുമാര്‍ വീട്ടിലെ മറ്റൊരു കാര്‍ ആയിരുന്നു ഓടിച്ചത്.

മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം, വെക്കേഷന് പോകാന്‍ സ്‌പോണ്‍സറോട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയിരുന്നില്ല. അതിനിടെയാണ് കാര്‍ വാങ്ങിയതിന്റെ തവണ കുടിശ്ശിക അടയ്ക്കാത്തതിനാല്‍ ജയകുമാറിനെതിരെ കമ്പനി കേസ് ഫയല്‍ ചെയ്‌തെന്ന അറിയിപ്പുമായി കാര്‍ കമ്പനിയുടെ സന്ദേശം വന്നത്. തുടര്‍ന്ന് തന്റെ ഇക്കാമയുടെ വിവരങ്ങള്‍ വെച്ച് സര്‍ക്കാര്‍ സൈറ്റില്‍ അന്വേഷിച്ചപ്പോള്‍, തന്റെ പേരിലുള്ള ആ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പരില്‍ അന്‍പതിനായിരം രൂപയുടെ ഗതാഗത നിയമലംഘനങ്ങളുടെ ഫൈന്‍ കിടക്കുന്നതായും മനസിലായത്. അതോടെ പരിഭ്രാന്തനായ ജയകുമാര്‍ സ്‌പോണ്‍സറോട് തര്‍ക്കിച്ചെങ്കിലും ഉത്തരവാദിത്വം ഏല്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ആ വീട് വിട്ട ജയകുമാര്‍ ചില സുഹൃത്തുക്കളുടെ പക്കല്‍ അഭയം തേടുകയായിരുന്നു.

ജയകുമാര്‍ നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്റെ സഹായത്തോടെ, ദമ്മാം ലേബര്‍ കോടതിയില്‍ സ്‌പോണ്‍സര്‍ക്കെതിരെ കേസ് നല്‍കി. എന്നാല്‍ സ്‌പോന്‍സര്‍ ഹാജരാകാത്തത് കൊണ്ട് കേസ് നീണ്ടു പോയി. അതിനു ശേഷം കേസ് കോബാര്‍ ലേബര്‍ കോടതിയിലേയ്ക്കും, അവിടന്ന് അസീസിയ കോടതിയിലെയ്ക്കും മാറ്റുകയുണ്ടായി. കേസ് മാസങ്ങളോളം നീണ്ടു. ഇതിനിടെ വീട്ടില്‍ പ്രായമായ അമ്മയ്ക്ക് ഗുരുതരമായ് അസുഖമായി കിടപ്പിലാണ് എന്നറിഞ്ഞ ജയകുമാര്‍ കൂടുതല്‍ വിഷമത്തിലായി.

തുടര്‍ച്ചയായി ഹാജരാകാത്തതിനെതുടര്‍ന്ന് ലേബര്‍ കോടതി സ്‌പോണ്‍സര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഒടുവില്‍ സ്‌പോണ്‍സര്‍ ഹാജരായി. കോടതിയില്‍ നടന്ന വാദത്തില്‍ ജയകുമാറിന്റെ നിരപരാധിത്വം പറഞ്ഞു ബോധ്യപ്പെടുത്തുവാന് ഷിബുകുമാറിന് കഴിഞ്ഞു. ഒടുവില്‍ ജയകുമാറിന്റെ പേരിലുള്ള കേസുകളും യാത്രവിലക്കുകളും നീക്കാനും എക്‌സിറ്റ് അടിച്ചു നല്‍കാനും കോടതി ഉത്തരവിടുകയായിരുന്നു. ചില സുഹൃത്തുക്കളും ഒരു സൗദി പൗരനും എടുത്ത് നല്‍കിയ ടിക്കറ്റില്‍ ജയകുമാര്‍ നാട്ടിലേക്ക് മടങ്ങി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിശ്വസിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി'- നിവിന്‍ പോളി

Kerala
  •  a month ago
No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  a month ago
No Image

ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ 

oman
  •  a month ago
No Image

നീല പെട്ടിയെടുത്തത് എന്റെ വണ്ടിയില്‍ നിന്ന്; പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

'സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം': വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

2,500 റിയാലിന് മുകളില്‍ പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്ക് ആദായനികുതി ബാധകമാകുമെന്ന് ഒമാന്‍

latest
  •  a month ago
No Image

കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുകളുണ്ട്; വൈകാതെ എല്ലാ വിവരങ്ങളും പുറത്തുവരുമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'ഹേമകമ്മിറ്റി പറഞ്ഞ കതകുമുട്ടുന്ന ജോലി പിണറായി പൊലിസ് ഏറ്റെടുത്തു; പനമ്പായയില്‍ നോട്ടുകെട്ടുകള്‍ കൊണ്ടുപോയ പാരമ്പര്യം കോണ്‍ഗ്രസിന്റേതല്ല: എം.എം ഹസന്‍

Kerala
  •  a month ago
No Image

യു.പിയിലെ ബുള്‍ഡോസര്‍ രാജ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി; 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടു

National
  •  a month ago
No Image

'അഭിനന്ദനങ്ങള്‍ മൈ ഫ്രണ്ട്, ലോകസമാധാനത്തിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാം'; ട്രംപിന് ആശംസയറിയിച്ച് പ്രധാനമന്ത്രി

National
  •  a month ago