HOME
DETAILS
MAL
കാശ്മീരിലെ പള്ളികളുടെ വിവര ശേഖരണത്തിന് പോലിസ്, ലക്ഷ്യമാക്കുന്നത് സമ്പൂര്‍ണ നിരീക്ഷണം
backup
July 29 2019 | 11:07 AM
കാശ്മീര്‍ താഴ്വരയിലെ പള്ളികളുടെ വിവരം ശേഖരിക്കാന്‍ ജമ്മു കാശ്മീര്‍ പൊലിസ് മേധാവി എസ്.പി മാരോട് നിര്‍ദേശിച്ചു. താഴ്വരയിലെ പള്ളികളുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലിസ് ഒരുങ്ങുന്നത്. പതിനായിരം പുതിയ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതിന് പിന്നാലെയാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. അതേ സമയം ഇത് സാധരണ നടപടി ക്രമത്തിന്റെ ഭാഗമാണെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പള്ളി ഭരണ സിമിതി, ഇമാം,സംഘടനാ ബന്ധം തുടങ്ങി എല്ലാ വിവരങ്ങളും പൊലിസ് ശേഖരിക്കുന്നുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ക്രമസമാധാന മേഖലയില്‍ ശക്തമായ ഇടപെടലാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."