HOME
DETAILS

സഊദി കോണ്‍സുലേറ്റില്‍ തിരച്ചിലിനുള്ള അനുമതി തേടി തുര്‍ക്കി

  
backup
October 08 2018 | 19:10 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b5%81%e0%b4%b2%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4

 

അങ്കാറ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയെ കാണാതായ സംഭവത്തില്‍ തിരച്ചിലിനായി ഇസ്താംബൂളിലെ സഊദി കോണ്‍സുലേറ്റ് പരിശോധിക്കാനുള്ള അനുമതി തേടി തുര്‍ക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് സഊദി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് തുര്‍ക്കി അധികൃതര്‍ പറഞ്ഞു.
ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം സഊദി അംബാസഡറെ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് തിരച്ചിലിനായി അനുമതി തേടിയത്. സഊദി പ്രതിനിധികള്‍ തുര്‍ക്കി വിദേശകാര്യ ഉപമന്ത്രി സാദത്ത് ഒനലുമായി ചര്‍ച്ച നടത്തിയെന്നും അന്വേഷണത്തിന് പ്രതിനിധി പൂര്‍ണ പിന്തുണ അറിയിച്ചുവെന്ന് തുര്‍ക്കി നയതന്ത്ര പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.
ജമാല്‍ കഷോഗിയെ കാണാതായതുമായി ബന്ധപ്പെട്ട് സഊദി അംബാസഡറെ ബുധനാഴ്ച വിളിച്ചുവരുത്തിയിരുന്നു. ജമാല്‍ കഷോഗി കൊല്ലപ്പെട്ടെന്ന് തുര്‍ക്കി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സഊദി കോണ്‍സലേറ്റിലാണ് മാധ്യമപ്രവര്‍ത്തകനെ കണ്ടെത്തിയതെന്നും പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകമാണെന്നാണ് വ്യക്തമാക്കുന്നതെന്ന് തുര്‍ക്കി അധികൃതര്‍ പറഞ്ഞു.
സഊദി ഭരണകൂടത്തിന്റെ വിമര്‍ശകനായ ഇദ്ദേഹത്തെ ഇസ്താംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കാണാതായത്.
മാധ്യമപ്രവര്‍ത്തകനെ ആസൂത്രികമായി കൊലപ്പെടുത്തിയതാണെന്ന് വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സഊദിയില്‍ 15 അംഗങ്ങള്‍ തുര്‍ക്കിയിലേക്ക് എത്തിയെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
മാധ്യമപ്രവര്‍ത്തകനെ കാണാതായതുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ വിഡിയോ ദൃൃശ്യങ്ങളും പരിശോധിച്ചുവരുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജ്ബ് ത്വിയ്യിബ് ഉര്‍ദുര്‍ഗാന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ വിവരങ്ങള്‍ ലോകത്തെ അറിയിക്കും. തങ്ങളുടെ രാജ്യത്ത് ഇത്തരമൊരു സംഭവമുണ്ടായതില്‍ വളരെയധികം നിരാശനാണ്. ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാഷിങ്ടണ്‍ പോസ്റ്റിലെ അന്താരാഷ്ട്ര വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം പതിവ് രേഖകള്‍ തയാറാക്കുന്നതിന്റെ ഭാഗമായാണ് കോണ്‍സുലേറ്റില്‍ പ്രവേശിച്ചത്.
സഊദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ ജമാല്‍ എഴുതിയിരുന്നു. തുര്‍ക്കിയും സഊദിയും തമ്മിലുള്ള നയതന്ത്ര ബന്ധം മികച്ച രീതിയിലല്ല. ഗള്‍ഫ് ഉപരോധം ഉള്‍പ്പെടെയുള്ളവയില്‍ സഊദിയുടെ എതിര്‍ ചേരിയിലാണ് തുര്‍ക്കി. മാധ്യമപ്രവര്‍ത്തകന്റെ കൊലപാതക വാര്‍ത്ത പുറത്തുവന്നത് ബന്ധങ്ങളില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കും. എന്നാല്‍ കൊലപാതകത്തിനുള്ള വ്യക്തമായ തെളുകള്‍ നല്‍കാന്‍ തുര്‍ക്കിക്ക് ഇതുവരെ സാധിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago