ഞങ്ങള്‍ ശ്വസിക്കുന്നതു പോലും ടീമിനു വേണ്ടി, രോഹിത്തുമായുള്ള പ്രചാരണം അപമാനകരമെന്ന് വിരാട് കോഹ്‌ലി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടെന്ന റിപ്പോര്‍ട്ടുകളെ തള്ളി നായകന്‍ വിരാട് കോഹ്‌ലി. ലോകകപ്പ് പരാജയത്തിനു പിന്നാലെയാണ്, വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇതെല്ലാം തള്ളിക്കളയുകയാണ് കോഹ്‌ലി.
'പുറത്ത് നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ കേട്ടു. പക്ഷെ അങ്ങനെയല്ല. ടീമിലെ അന്തരീക്ഷം ശരിയല്ലെങ്കില്‍ ടീം ഇത്ര നന്നായി കളിക്കില്ല. ഏഴാം സ്ഥാനത്തു നിന്നാണ് ടീം ഒന്നാമത് എത്തിയത്. താരങ്ങള്‍ക്കിടയില്‍ നല്ല ബന്ധമില്ലെങ്കില്‍ ഇത് സാധിക്കില്ല'- വാര്‍ത്താ സമ്മേളനത്തില്‍ വിരാട് കോഹ്‌ലി പറഞ്ഞു.
ഇത്തരം പ്രചാരണം അമ്പരപ്പിക്കുന്നുവെന്നും അപമാനകരമാണിതെന്നും കോഹ്‌ലി പറഞ്ഞു. പുറത്തുള്ളവരാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. കളിയില്‍ നിന്ന് ശ്രദ്ധ മാറ്റുകയാണ് ഇവര്‍. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന ഒരു കാര്യവുമില്ല. ഞങ്ങള്‍ മുതിര്‍ന്ന കളിക്കാരാണ്. ഡ്രസ്സിങ് റൂമിനെ കുറിച്ച് ആളുകള്‍ നുണകളും ഭാവനകളും ഉണ്ടാക്കുകയാണെന്നും കോഹ്‌ലി പറഞ്ഞു.
'ഞങ്ങള്‍ ജീവിക്കുന്നതും ശ്വസിക്കുന്നതും ഇന്ത്യയെ മുന്നിലെത്തിക്കാനാണ്. ഇവിടെ ചിലര്‍ അപ്പോള്‍ ടീമിനെ താഴേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ഞങ്ങളുടെ സൗഹൃദം എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്നതാണ്'- കോഹ്‌ലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."