മോഡേണ്‍ ബസാറിലെ എം സാന്റ് കമ്പനിക്കെതിരേ സമരം ശക്തമാക്കുമെന്ന് ജനകീയ സമിതി
ഫറോക്ക്: ചെറുവണ്ണൂര്‍ മോഡേണ്‍ ബസാറില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന എം സാന്റ് കമ്പനിക്കെതിരായ സമരം ശക്തമാക്കുമെന്നു സി.പി.എം നേതൃത്വത്തിലുള്ള ജനകീയ സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എട്ടു ദിവസമായി നടത്തിവരുന്ന സത്യഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബഹുജന സംഘടനകള്‍ കമ്പനിയിലേക്ക മാര്‍ച്ച് നടത്തും. ഹോളോബ്രിക്‌സ് നിര്‍മാണത്തിനുള്ള ലൈസന്‍സിന്റെ മറവിലാണ് ബ്ലാക്‌സ്റ്റോണ്‍ കമ്പനി അനധികൃത എം സാന്റ് നിര്‍മാണം നടത്തുന്നതെന്നു ഭാരവാഹികള്‍ ആരോപിച്ചു.
ബഹുജന പ്രതിഷേധത്തെ തുടര്‍ന്നു കോര്‍പറേഷന്‍ സ്റ്റോപ് മെമ്മോ നല്‍കിയെങ്കിലും കമ്പനി അധികൃതര്‍ ഹൈക്കോടതിയില്‍ നിന്നു സ്റ്റേ വാങ്ങി വീണ്ടും ഉല്‍പാദനം തുടരുകയാണ്.
ചില പൊലിസ് ഉദ്യോഗസ്ഥരും കോര്‍പറേഷനിലെ ചില ജീവനക്കാരും എം സാന്റ് കമ്പനിക്കു ഒത്താശ ചെയ്യുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
എം സാന്റ് കമ്പനിക്കാവശ്യമായ യാതൊരുവിധ ചട്ടങ്ങളും പാലിക്കാതെയാണ് കമ്പനി ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തനം നടത്തുന്നത്. ഇത് ഭീകരമായ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതോടൊപ്പം പ്രദേശവാസികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കും.
ഞെളിയിന്‍പറമ്പ് മാലിന്യകേന്ദ്രത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന ജനത്തെ കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കുന്ന എം സാന്റ് കമ്പനി അടച്ചുപൂട്ടന്നതിനായുള്ള സമരത്തിനു എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ വേണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ജനകീയ സമിതി ചെയര്‍മാന്‍ പുല്ലോട്ട് ബാലകൃഷ്ണന്‍, കണ്‍വീനര്‍ ഇ.എം ആദം മാലിക്, ഐ.പി മുഹമ്മദ്, കൗണ്‍സിലര്‍ എം. മൊയ്തീന്‍കോയ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."