മുത്വലാഖ് ബില്‍ നാളെ രാജ്യസഭയില്‍
ന്യൂഡല്‍ഹി: മുത്വലാഖ് ബില്‍ (മുസ്ലിം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ ബില്‍, 2019) നാളെ രാജ്യസഭയില്‍. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പുകള്‍ക്കിടെ ജൂലൈ 25നാണ് ബില്‍ ലോക്സഭ പാസാക്കിയത്. 82 നെതിരേ 303 വോട്ടുകള്‍ക്കാണ് ബില്‍ ലോക്സഭയില്‍ പാസായത്. എന്നാല്‍ ബില്‍ രാജ്യസഭയില്‍ പാസാവാനുള്ള സാധ്യത കുറവാണ്.
മുത്വലാഖ് വഴി വിവാഹമോചനം ചെയ്യുന്നത് ജാമ്യമില്ലാവകുപ്പ് പ്രകാരമുള്ള ക്രിമിനല്ക്കുറ്റമാക്കുന്നതുള്പ്പെടെ നിരവധി വിവാദ വകുപ്പുകള്‍ അടങ്ങുന്നതാണ് ബില്‍.
പുരുഷന് മൂന്നുവര്‍ഷം വരെ തടവും പിഴയും വിധിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. മുത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ ആയിരിക്കും പരാതി നല്‍കാനുള്ള അവകാശം. സ്ത്രീയുടെ അനുമതിയുണ്ടെങ്കില്‍ ജാമ്യം അനുവദിക്കാമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നതിനിടെ, കോണ്‍ഗ്രസിനെയും മുസ്ലിംലീഗിനെയും മറ്റു പ്രതിപക്ഷ കക്ഷികളെയും കൂടാതെ എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യുവും ബില്ലില്‍ എതിര്‍പ്പുന്നയിച്ചിരുന്നു. ഈ എതിര്‍പ്പ് രാജ്യസഭയിലും തുടരുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."