കൂട്ടുകാരെ നിയന്ത്രിക്കാന്‍ ഇനി ഷാഹില്‍ വരില്ല
എളേറ്റില്‍: എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം തരം വിദ്യാര്‍ഥിയും പ്രദേശത്തെ മത സാമൂഹ്യ രാഷ്ടീയ രംഗത്തെ നിറസാന്നിധ്യവുമായ പൂനൂര്‍ മുത്തുംപൊയില്‍ വട്ടക്കണ്ടി മുഹമ്മദ് ഷാഹിലിന്റെ വേര്‍പാട് കൂട്ടുകാരെ ദുഃഖത്തിലാഴ്ത്തി.
സ്‌കൂളിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റ് അംഗമായിരുന്ന ഷാഹില്‍ വിദ്യാര്‍ഥികളെ നിയന്ത്രിക്കുന്നതിലും മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങളിലും തന്റേതായ ഇടം കണ്ടെത്തി സഹപാഠികളുമായി അഭേദ്യബന്ധം കാത്തുസൂക്ഷിച്ചിരുന്നു. സ്‌കൂളില്‍ നടക്കുന്ന പൊതുചടങ്ങുകളില്‍ വിദ്യാര്‍ഥികളെ നിയന്ത്രിക്കാന്‍ അധ്യാപകര്‍ നിയമിക്കാറുള്ളത് ഷാഹിലിന്റെ നേതൃത്വത്തിലെ കുട്ടി പൊലിസിനെയായിരുന്നു.
എം.ജെ ഹയര്‍ സെക്കന്‍ഡറിയി ലെ സ്റ്റുഡന്‍സ് പൊലിസ് അംഗമായി കര്‍മനിരതനായിരിക്കെയാണ് വിധി തേടിയെത്തിയത്. കായിക രംഗത്ത് ഫെന്‍സിങ്, ലോണ്‍ ടെന്നീസ് ടീം അംഗവുമായിരുന്നു. ഹൈദരബാദില്‍ നടന്ന നാഷനല്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റിലും പങ്കെടുത്തിട്ടുണ്ട്.
ഞാര്‍പൊയില്‍ ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ജലീല്‍ ബാഖവി പാറന്നൂര്‍ നേതൃത്വം നല്‍കി. സമസ്ത മുശാവറാ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, അബ്ദുല്‍ ബാരി ബാഖവി, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ സി. മോയിന്‍കുട്ടി, വി.എം ഉമ്മര്‍ മാസ്റ്റര്‍ ഉള്‍പ്പെടെ നിരവധി പേര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.
നാട്ടിലെ എസ്.കെ.എസ്.ബി.വിയുടെയും എം.എസ്.എഫിന്റെയും സജീവ പ്രവര്‍ത്തകനായിരുന്ന ഷാഹില്‍ മീത്തുംപൊയില്‍ ദാറുല്‍ ഉലൂം മദ്‌റസ പത്താം തരം വിദ്യാര്‍ഥികൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."