ഇംഗ്ലിഷ് ഫുട്‌ബോളര്‍ ജോണ്‍ ടെറി ബൂട്ടഴിച്ചു
ലണ്ടണ്ടന്‍: നീലപ്പടയുടെ കരുത്തായിരുന്ന ഇംഗ്ലിഷ് ഫുട്‌ബോളര്‍ ജോണ്‍ ടെറി ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. മുന്‍ ഇംഗ്ലണ്ടണ്ട് താരവും ഏറെക്കാലം ചെല്‍സി ക്യാപ്റ്റനുമായിരുന്നു ജോണ്‍ ടെറി. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും നേരത്തെ വിരമിച്ചിരുന്നു. ടെറി ക്ലബ്ബ് ഫുട്‌ബോളും അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നടത്തിയത്.
23 വര്‍ഷത്തെ തന്റെ ഫുട്‌ബോള്‍ കരിയര്‍ അത്യധികം സന്തോഷകരമായിരുന്നെന്നും ഇപ്പോള്‍ കളി അവസാനിപ്പിക്കാനുള്ള ശരിയായ സമയമാണെന്നും താരം വ്യക്തമാക്കി
ഹോസെ മൗറീഞ്യോ പരിശീലകനായിരുന്നപ്പോള്‍ 2004ല്‍ ചെല്‍സിയുടെ ക്യാപ്റ്റനായ ടെറി 2017ല്‍ ടീമില്‍ നിന്ന് പോകുന്നതുവരെ ക്യാപ്റ്റന്‍ സ്ഥാനത്തു തുടര്‍ന്നു. 2012ല്‍ ചെല്‍സി ചാംപ്യന്‍സ് ലീഗ് ചാംപ്യന്മാരായിരുന്നപ്പോള്‍ ടെറിയായിരുന്നു ക്യാപ്റ്റന്‍. കളിക്കാരനെന്ന നിലയില്‍ ടെറിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് ചെല്‍സിയുടെ ചാംപ്യന്‍സ് ലീഗ് നേട്ടം.
2016-17 സീസണില്‍ ചെല്‍സി വീണ്ടണ്ടും പ്രീമിയര്‍ ലീഗ് കിരീടം നേടിയശേഷമാണ് ടീമില്‍നിന്നും ആസ്റ്റണ്‍വില്ലയിലേക്ക് കൂടുമാറിയത്. 2018ല്‍ ആസ്റ്റണ്‍വില്ലയില്‍നിന്നും വിട്ടതോടെ മറ്റു ടീമുകളില്‍ അംഗമായില്ല. 2003ല്‍ ഇംഗ്ലണ്ടണ്ടിനുവേണ്ടണ്ടി അരങ്ങേറിയ ടെറി 78 തവണ രാജ്യത്തിനായി ജഴ്‌സിയണിഞ്ഞു. 2012ലാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നത്. ചെല്‍സിയില്‍ എത്താന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ വഴിത്തിരിവാണെന്ന് ടെറി പറഞ്ഞു.
ചെല്‍സിയുമായി ഒട്ടേറെ നേട്ടങ്ങള്‍ എത്തിപ്പിടിക്കാനായെന്നും വിരമിക്കല്‍ പ്രസ്താവനയില്‍ ടെറി വ്യക്തമാക്കി. ഫുട്‌ബോളറെന്ന നിലയില്‍ എന്നെ പ്രോത്സാഹിപ്പിക്കുകയും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ടെറി ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."