മുനിസിപ്പല്‍ കൗണ്‍സിലറെ അധിഷേപിച്ച സംഭവം: പ്രതിഷേധ മാര്‍ച്ച് ഇന്ന്
ചങ്ങനാശേരി: നഗരസഭാ കൗണ്‍സിലറും ദലിത് വിഭാഗക്കാരിയുമായ അനിലാ രാജേഷ് കുമാറിനെയും കുടുംബാംഗങ്ങളേയും അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് പൊലിസ് സ്റ്റേഷന് മാര്‍ച്ച്. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാവിലെ പത്തിന് മാര്‍ച്ച് നടക്കുന്നത്. അക്രമം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത നടപടിയില്‍ യോഗം പ്രതിഷേധിച്ചു. വി.എന്‍ നാരായണുപിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ടോമി കല്ലാനി, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഡ്വ.ജോസി സെബാസ്റ്റ്യന്‍, സി.ഡി.സി ജനറല്‍ സെക്രട്ടറിമാരായ രാജീവ് മേച്ചേരി, പി.എച്ച് നാസ്സര്‍, മുനിസിപ്പല്‍ ചെയര്മാന് സെബാസ്റ്റ്യന്‍ മാത്യുമണമേല്, പി.എച്ച് ഷാജഹാന്, തോമസ് അക്കര, സി.ജെ സ്കറിയ, എം.എച്ച് ഹനീഫാ, സിയാദ് അബ്ദുല്‍ റഹ്മാന്, ജോമി ജോസഫ്, സിബി തോമസ്, ഷൈനി ഷാജി, ശ്രീദേവി അജയന്, പ്രസാദ് ഭാസ്കരന്, സജ്ജാദ് എം.എ, അഫ്സല് നിസ്സാം, അംബികാ വിജയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."