കുളമ്പുരോഗ പ്രതിരോധം: ജില്ലാതല പരിപാടി ജൂണ്‍ ഒന്നിന്
കോഴിക്കോട്: കുളമ്പുരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല പരിപാടി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജൂണ്‍ ഒന്നിന് ഉച്ചക്ക് 12ന് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ 22-ാം ഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിക്കും. കോര്പറേഷന് കൗണ്‍സിലര്‍ ടി.വി ലളിതപ്രഭ അധ്യക്ഷയാകും.
21 പ്രവര്‍ത്തി ദിവസങ്ങളില്‍ നടക്കുന്ന പരിപാടിക്ക് കുത്തിയ്വപ്പിനായി 141 സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഒരു ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറും അറ്റന്‍ഡറും അടങ്ങിയതാണ് സ്ക്വാഡ്. ഒരു പശുവിന് അഞ്ചു രൂപ വീതമാണ് കര്‍ഷകര്‍ നല്‍കേണ്ടത്. വാര്‍ത്താസമ്മേളനത്തില്‍ ജില്ല കോഡിനേറ്റര്‍ ഡോ. ജിന്‍സി, അസി. പ്രൊജക്ട് ഒാഫിസര്‍ ഡോ. പി.കെ ശിഹാബുദ്ദീന്, ഡോ. സിന്ധുബാലന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."