റിയാസ് മുസ്ലിയാര് വധം: വിചാരണ തുടങ്ങി
കാസര്‍കോട്: പഴയ ചൂരി മസ്ജിദിലെ മുഅദ്ദിനും മദ്റസ അധ്യാപകനുമായ റിയാസ് മുസ്ലിയാരെ വധിച്ച കേസില്‍ വിചാരണ തുടങ്ങി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ തുടങ്ങിയത്. പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കനത്ത സുരക്ഷാസന്നാഹങ്ങളോടെയാണ് കോടതിയിലേക്ക് കൊണ്ടുവന്നത്. ഇതിന് പുറമെ വിചാരണ നടക്കുന്ന കോടതി പരിസരത്തും കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 20ന് രാത്രിയിലാണ് കര്‍ണാടകയിലെ കുടക് സ്വദേശിയായ റിയാസ് മുസ്ലിയാരെ (32) മസ്ജിദിലെ താമസസ്ഥലത്തു കയറി കഴുത്തറുത്തു കൊലപ്പെടുത്തിയത്. കൂഡ്ലു സ്വദേശികളായ അജേഷ് എന്ന അപ്പു(20), നിഥിന്(19), സണ്ണകൂഡ്ലുവിലെ എന്‍ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍.
ഹൈക്കോടതിയില്‍ ഉള്‍പ്പെടെ പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഇവ തള്ളി. യാതൊരു വിധ പ്രകോപനവും ഇല്ലാതെയാണ് പ്രതികള്‍ റിയാസ് മുസ്ലിയാരെ താമസ സ്ഥലത്തു അതിക്രമിച്ചു കയറി കൊലപ്പെടുത്തിയതെന്നാണ് പൊലിസ് കണ്ടെത്തിയത്.
ഇതിന് പുറമെ മനഃപൂര്‍വം കലാപം ഉണ്ടാക്കാനുള്ള ശ്രമവും പ്രതികളുടെ ഭാഗത്തു നിന്നും ഉണ്ടായതായും പൊലിസ് കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്തണമെന്ന് റിയാസ് മുസ്ലിയാരുടെ ഭാര്യ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."