ഏഷ്യന്‍ അണ്ടര്‍ 23 വോളി ചാംപ്യന്‍ഷിപ്പ്: അബ്ദുല്‍ നാസര്‍ ഇന്ത്യയുടെ സഹപരിശീലകന്‍
ആലപ്പുഴ: ഏഷ്യന്‍ അണ്ടര്‍ 23 വോളിബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മൂന്നു മലയാളികള്‍. മുന്‍ കേരള ടീം കോച്ച് അബ്ദുല്‍നാസറിനെ ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകനായി നിയമിച്ചു. കെ.എസ്.ഇ.ബിയുടെ അറ്റാക്കര്‍ ഷോണ്‍ ടി. ജോണും തമിഴ്നാട് സ്വദേശിയും കേരള ടീമംഗവുമായ ബി.പി.സി.എല്ലിന്റെ സെറ്റര്‍ മുത്തുസാമിയും ഇന്ത്യന്‍ ടീമില്‍ ഇടംനേടി.
മ്യാന്മറിലെ നയ് പി ടോയില്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ 11 വരെയാണ് ഏഷ്യന്‍ പുരുഷ അണ്ടര്‍ 23 വോളിബോള്‍ ചാംപ്യന്‍ഷിപ്പ് നടക്കുന്നത്.
കൊച്ചി പോര്‍ട്ട് ട്രസ്റ്റ് പരിശീലകന് കൂടിയായ അബ്ദുല്‍ നാസര്‍ നാദാപുരം ചെറുമോത്ത് സ്വദേശിയാണ്. ദേശീയ സീനിയര്‍ ചാംപ്യന്‍ഷിപ്പിലും ഫെഡറേഷന് കപ്പിലും കേരള പുരുഷ ടീമിനെ ജേതാക്കളാക്കിയ പരിശീലകനാണ് അബ്ദുല്‍ നാസര്‍. പ്രീതം സിങാണ് മുഖ്യപരിശീലകന്‍.
പഞ്ചാബിലെ പട്യാലയില്‍ പരിശീലനം നടത്തുന്ന ഇന്ത്യന്‍ ടീം വ്യാഴാഴ്ച മ്യാന്മറിലേക്ക് യാത്രയാകും. 16 ടീമുകള്‍ പങ്കെടുക്കുന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ തായ്ലന്ഡ്, ചൈന, ന്യൂസിലന്‍ഡ് ടീമുകള്‍ക്കൊപ്പം പൂള് ഡിയിലാണ് ഇന്ത്യ. ഓഗസ്റ്റ് മൂന്നിന് ചൈനയുമായി ഏറ്റുമുട്ടുന്ന ഇന്ത്യ നാലിന് ന്യൂസിലന്‍ഡിനെയും അഞ്ചിന് തായ്ലന്ഡിനെയും നേരിടും.
ടീം: അമിത് കുമാര്‍, ഷോണ്‍ ടി. ജോണ്‍, ചിരാഗ്, ഗഗന് കുമാര്‍ (അറ്റാക്കര്‍മാര്‍). ശിഖര്‍ സിങ്, പ്രിന്‍സ്, സോനുകുമാര്‍ (ബ്ലോക്കര്‍മാര്‍), എം. അഷ്വിന് രാജ്, ഹിമാന്‍ഷു ത്യാഗി (ഇരുവരും യൂനിവേഴ്സല്‍), മുത്തുസാമി, സഖ്ലൈന് താരിഖ് (സെറ്റര്‍മാര്‍), ഹരിപ്രസാദ് (ലിബറോ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."