ഹോട്ടല്‍ റസ്റ്റോറന്റ് അസോ. ധര്‍ണ നടത്തി
കോഴിക്കോട്: ഹോട്ടല്‍ ഭക്ഷണത്തിന് ജി.എസ്.ടി ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടല്‍ റസ്റ്റോറന്റ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദായ നികുതി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സൗത്ത് ഇന്ത്യയിലെ എല്ലാ ഹോട്ടലുകളിലും വരുമാന ക്രമത്തിനനുസരിച്ച് നിശ്ചിത നികുതി ഈടാക്കാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പ്രതിദിനം 6000 രൂപ വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് അഞ്ചു ശതമാനവും 14000 രൂപ വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് 12 ശതമാനവും ജി.എസ്.ടിയാണ് ജൂണ്‍ ആദ്യ വാരത്തോടെ ഏര്‍പ്പെടുത്തുക.
ഇത്തരം നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. മാര്‍ച്ചിന് ജില്ലാ സെക്രട്ടറി എന്‍. സുഗുണന്, ജോയിന്റ് സെക്രട്ടറി അനീഷ് ദോശക്ലബ്, മുകുന്ദന് ശരവണ, സിറ്റി മേഖലാ പ്രസിഡന്റ് ശമീര്‍, സെക്രട്ടറി സില്‍ഹാദ്, താമരശേരി മേഖലാ ട്രഷറര്‍ കബീര്‍ വൈറ്റ്ഹൗസ്, കുറ്റ്യാടി മേഖലാ പ്രസിഡന്റ് റാഫി കണ്ടത്തില്‍, യൂനസ് കടലുണ്ടി, അശോകന് കൂടരഞ്ഞി, വിജയന് കൂടരഞ്ഞി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."