മുഴുവന്‍ മലയാളി ഹാജിമാരും മക്കയിലെത്തി; കനത്ത ചൂട് വെല്ലുവിളി
ജിദ്ദ: സര്‍ക്കാര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴി കേരളത്തില്‍നിന്നു ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ എത്തേണ്ട മുഴുവന്‍ ഹാജിമാരും മക്കയില്‍ എത്തിച്ചേര്‍ന്നു. ഈ മാസം ആറു മുതലാണ് കേരളത്തില്‍നിന്നുള്ള ഹാജിമാരുടെ ഒഴുക്ക് ആരംഭിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ മദീനയില്‍നിന്ന് അവസാന ബാച്ചും മക്കയിലെത്തിയതോടെ മലയാളികളായ മുഴുവന്‍ ഹാജിമാരും ഇപ്പോള്‍ മക്കയിലാണ്. മക്കയിലും പരിസരത്തും കനത്ത ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സൂര്യതാപം ഏല്‍ക്കാതിരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ അധികൃതര്‍ നല്‍കിത്തുടങ്ങി.
തീര്‍ഥാടകര്‍ക്ക് കടുത്ത വെയിലില്‍നിന്ന് സംരക്ഷണം നല്‍കാന്‍ ഒരു ലക്ഷത്തോളം കുടകള്‍ വിതരണം ചെയ്യുമെന്ന് മസ്ജിദുല്‍ ഹറാം പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഇബ്രാഹിം അല്‍നജീദി പറഞ്ഞു.
മതാഫിലും ഹറമിന്റെ മുറ്റങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ 7000 ലേറെ കുടകള്‍ തീര്‍ഥാടകര്‍ക്കിടയില്‍ വിതരണം ചെയ്തു.
തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് ഹറംകാര്യ വകുപ്പ് ഹജ്ജ് തീര്‍ഥാടകര്‍ക്കിടയില്‍ സൗജന്യമായി കുടകള്‍ വിതരണം ചെയ്യുന്നത്.
5000 ലധികം മലയാളി വളണ്ടിയര്‍മാരാണ് മക്കയിലും പരിസരത്തും സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."