ജലസമൃദ്ധി; 300 കാര്‍ഷിക കുളങ്ങള്‍ നിര്‍മിക്കും
കാട്ടാക്കട: നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 1500 വീടുകളില്‍ ഈ വര്‍ഷം കിണര്‍ റീചാര്‍ജ്ജിങ് പൂര്‍ത്തിയാക്കും. ജില്ലാ പദ്ധതിയുടെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും ഭാഗമായാണ് കിണര്‍ റീചാര്‍ജ്ജിങ് പൂര്‍ത്തിയാക്കുത്. വരുന്ന തുലാവര്‍ഷ മഴ പരമാവധി പ്രയോജനപ്പെടുത്തുവാനാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുതെന്ന് ഐ.ബി സതീഷ് എം.എല്‍.എ പറഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ടമെന്നോണമാണ് 1500 കിണറുകള്‍ റീച്ചാര്‍ജ് ചെയ്യുന്നത്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പുതിയ 300 കാര്‍ഷിക കുളങ്ങള്‍ നിര്‍മിച്ച് പരമാവധി ഭൂഗര്‍ഭജലം ശേഖരിക്കുതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. മണ്ഡലത്തില്‍ പ്രവര്‍ത്തനരഹിത മായിരിക്കുന്ന 53 ഹാന്‍ഡ് പമ്പുകളുടെ റിപ്പയറിങ് ഇതിനോടകം പൂര്‍ത്തിയായി. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലായി കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന 17 സ്ഥലങ്ങളില്‍ സാധ്യതാ പഠനം നടത്തുകയും ഏഴ് പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്..
ജനകീയ പങ്കാളിത്തം ഉറപ്പാക്കി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 23ന് പുഴനടത്തം സംഘടിപ്പിക്കുമെന്നും എം.എല്‍.എ പറഞ്ഞു. നേമം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂവിനിയോഗ ബോര്‍ഡ് കമ്മീഷണര്‍ എ. നിസാമുദ്ദീന്‍ പ്രവര്‍ത്തന വിവരങ്ങള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."