ചിലര്‍ കയറിയിരുന്നിട്ട് ഞാനാണ് സര്‍ക്കാരെന്ന് പറഞ്ഞാല്‍ സര്‍ക്കാരാവില്ല: ജേക്കബ് തോമസ്
കൊച്ചി: ചിലര്‍ കയറിയിരുന്നിട്ട് ഞാനാണ് സര്‍ക്കാര്‍ എന്ന് പറഞ്ഞാല്‍ സര്‍ക്കാരാവില്ലെന്നും ജനങ്ങളാണ് സര്‍ക്കാരെന്നും ജേക്കബ് തോമസ്. തനിക്കനുകൂലമായുള്ള കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ വിധി വന്നതിനുപിന്നാലെ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിധി ജനങ്ങളുടെ വിജയമാണ്. ജനങ്ങള്‍ക്ക് അഴിമതിയില്ലാത്തൊരു ഭരണം വേണമെന്നും ജനങ്ങളോട് അഴിമതിയെപ്പറ്റി പറയണമെന്നുമുള്ള സന്ദേശമാണ് വിധി. അഴിമതിക്കെതിരേയുള്ള ശബ്ദം കേരളത്തില്‍ നിലച്ചിട്ടില്ലെന്നതാണ് വിധിയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഉള്ളിലുള്ള പ്രശ്നങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ പറയുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ. പരസ്യമായി വാര്‍ത്താസമ്മേളനം നടത്തിയ സുപ്രിം കോടതി ജഡ്ജിമാര്‍ ചെയ്തതാണ് താന്‍ ചെയ്തത്. മാറ്റുവിന്‍ ചട്ടങ്ങളേ എന്നു പറയുന്ന നാട് മുറുകെപ്പിടിക്കുന്നത് കാലഹരണപ്പെട്ട ചട്ടങ്ങളെയാണ്. അത്തരത്തിലുള്ളൊരു നാടല്ല പുരോഗമനം പറയുന്ന കേരളം. നാവോത്ഥാനം വേണോ അതോ കാലഹരണപ്പെട്ട ചട്ടങ്ങളില്‍ കുരുങ്ങിക്കിടക്കണോ എന്നും കേരളം ചിന്തിക്കണം. അഴിമതിക്കെതിരേ നടപടി സ്വീകരിച്ചതിന് രാജു നാരായണ സ്വാമിക്കും ഉണ്ടായത് സമാന അനുഭവമാണ്.
ഏറ്റവും ഒടുവില്‍ വൈറ്റില മേല്‍പാലം നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്ന് ജനങ്ങളോടു പറഞ്ഞ ഉദ്യോഗസ്ഥയെ സസ്പെന്റ് ചെയ്തു. ജനങ്ങളുടെ സുരക്ഷിത യാത്രയ്ക്കായുള്ള പാലത്തിന്റെ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നു പറഞ്ഞാല്‍പ്പോലും സസ്പന്ഷന് കിട്ടുന്ന നാടായി കേരളം മാറുന്നത് നല്ലതാണോ എന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകനാകാനാണോ തീരുമാനമെന്ന ചോദ്യത്തിന് രാഷ്ട്രീയം അനിവാര്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."