ചോരക്കളമായി കാബൂള്‍; സ്‌ഫോടനത്തില്‍ മരണം 80 ആയി
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാന നഗരിയെ വിറപ്പിച്ച് ഇന്ന് രാവിലെയുണ്ടാ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി. നൂറുകണക്കിനാളുകള്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
കടകളും റസ്റ്ററന്റുകളും തിങ്ങി നിറഞ്ഞ സന്‍ബഖ് സ്‌ക്വയറിലാണ് സ്‌ഫോടനമുണ്ടായത്. കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് മീറ്ററുകള്‍ മാത്രം അകലത്തിലാണിത്. എംബസിയിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
എംബസി കെട്ടിടത്തില്‍ നിന്ന് മീറ്ററുകള്‍ അകലെയാണ് സ്‌ഫോടനമുണ്ടായത്. കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നതായും വാതിലുകള്‍ക്ക് കേടുപാടു സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ദൈവാനുഗ്രഹത്താല്‍ ഇന്ത്യന്‍ എംബസി ജീവനക്കാര്‍ സുരക്ഷിതരാണെന്ന് വിദേശമന്ത്രി സുഷമസ്വരാജ് ട്വീറ്റ് ചെയ്തു.
By God's grace, Indian Embassy staff are safe in the massive #Kabul blast.
— Sushma Swaraj (@SushmaSwaraj) May 31, 2017
നഗരം മുഴുവന്‍ പുകമറയിലാണ്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
പ്രസിഡന്റിന്റെ വസതിയും മറ്റു വിദേശ എംബസികളും ഇതിനു സമീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."