ബിജു വധം: രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍
പയ്യന്നൂര്‍: ആര്.എസ്.എസ് നേതാവ് മൊട്ടക്കുന്നിലെ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊന്ന കേസില്‍ റിമാന്റിലുണ്ടായിരുന്ന രണ്ടുപേരെ കൂടി പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. കേസിലെ മുഖ്യപ്രതിയും ഡി.വൈ.എഫ്.ഐ നേതാവുമായ ടി.പി അനൂപ്, പാണത്താന്‍ സത്യന് എന്നിവരെയാണ് ഇന്നലെ കസ്റ്റഡിയില്‍ ലഭിച്ചത്.
കഴിഞ്ഞദിവസം കണ്ണൂര്‍ സ്പെഷല്‍ ജയിലില്‍ ഇവരെ തെളിവെടുപ്പിന് വിധേയരാക്കിയിരുന്നു. പ്രധാന പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതോടെ കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് സൂചന. കേസില്‍ പ്രതികള്‍ ഉപയോഗിച്ച ഒരു വാള് മാത്രമാണ് നേരത്തെ കണ്ടെത്തിയിരുന്നത്.
കൊലപാതകത്തിന് ശേഷം പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ അവസരം ഒരുക്കിയ കോറോം മുതിയലത്തെ വീട്ടുടമസ്ഥനെ പ്രതിപട്ടികയിലുള്പ്പെടുത്താന് പൊലിസ് നീക്കമുണ്ട്.
ഈ വീട്ടില്‍ നിന്നാണ് പ്രതികള്‍ സഞ്ചരിച്ച ബൈക്ക് അന്വേഷണ സംഘം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."