ചരിത്രപൈതൃകം അനുഭവിച്ചറിഞ്ഞ് നൊച്ചാട് എച്ച്.എസ് സ്പാര്‍ക് അംഗങ്ങള്‍
നടുവണ്ണൂര്‍: ചരിത്രപൈതൃകം തൊട്ടറിയാന്‍ നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്രിയേറ്റീവ് ഗ്രൂപ്പായ സ്പാര്‍ക് അംഗങ്ങള്‍ കോഴിക്കോട് മ്യൂസിയത്തില്‍ എത്തി. വി.കെ കൃഷ്ണമേനോന്‍ മ്യൂസിയത്തിന്റെ സഹകരണത്തോടെ ആര്‍ട്ട് ഗാലറിയില്‍ നടന്ന ഏകദിന ചരിത്രപഠന ശില്‍പശാല 'പൈതൃകം' കോഴിക്കോട് അസി. കലക്ടര്‍ കെ. അഞ്ജു ഉദ്ഘാടനം ചെയ്തു. മ്യൂസിയം സൂപ്രണ്ട് കെ. പ്രിയ രാജന്‍ അധ്യക്ഷയായി.
ക്ലാസ് റൂം പഠനത്തില്‍നിന്ന് വ്യത്യസ്തമായി നേരിട്ടു കണ്ടും അനുഭവിച്ചറിഞ്ഞും കോഴിക്കോടിന്റെ ചരിത്രം കുട്ടികള്‍ മനസിലാക്കി. മലബാറിന്റെ ചരിത്ര പൈതൃകവും മലബാര്‍ മാന്വല്‍ എഴുതിയ വില്യന്‍ ലോഗനെയും മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷിയും പുരാതന ശിലായുഗത്തിലെ ഉപകരണങ്ങളും നന്നങ്ങാടികള്‍, പല്ലക്കുകള്‍, ശവക്കല്ലറകള്‍ എന്നിവ വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനപ്രദമായി.
കെ. പ്രദീപ് കുമാര്‍ എം.എല്‍.എ, ചരിത്രകാരന്‍ അഡ്വ. ബി. സെലുരാജ്, ബിജു കാവില്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.
പ്രധാനാധ്യാപിക പി. വാസന്തി, കോഡിനേറ്റര്‍ വി.എം അഷറഫ്, കെ.എം നസീര്‍, അഹമ്മദ് റിയാസ്, കെ. അരുണ്‍, ബി. ലജിന, എം.കെ അഷ്‌ന സംസാരിച്ചു. വാര്‍ഡ് മെംബര്‍ ഷിജി കൊട്ടാറക്കല്‍, ചന്ദ്രന്‍ ഇല്യന്‍ കോട്, കെ. അഷറഫ് എന്നിവര്‍ ചേര്‍ന്ന് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."