ആള്‍ക്കൂട്ടക്കൊലകള്‍ നിര്‍ത്താനുള്ള സമിതിയുടെ അധ്യക്ഷന്‍ അമിത് ഷാ
ന്യൂഡല്‍ഹി: ജയ്ശ്രീറാം വിളിയുടെയും പശുവിന്റെയും പേരില്‍ രാജ്യത്ത് സംഘ്പരിവാരം അഴിഞ്ഞാടിവരുന്നതിനിടെ, ആള്‍ക്കൂട്ടക്കൊലകള്‍ അവസാനിപ്പിക്കാനുള്ള കേന്ദ്രമന്ത്രിസഭാ സമിതിയുടെ അധ്യക്ഷനായി ആഭ്യന്തരമന്ത്രി അമിത്ഷായെ നിയമിച്ചു. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, സാമൂഹികക്ഷേമമന്ത്രി താവര്‍ചന്ദ് ഗെലോട്ട് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഒന്നാംമോദി സര്‍ക്കാരിന്റെ കാലത്താണ് സമിതി രൂപീകരിച്ചത്. രൂപീകരിക്കുമ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങായിരുന്നു സമിതി അധ്യക്ഷന്‍. നിലവില്‍ രാജ്‌നാഥ് സിങ് പ്രതിരോധമന്ത്രിയാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി അമത്ഷായെ സമിതിയുടെ അധ്യക്ഷനായി കേന്ദ്രമന്ത്രിസഭ തെരഞ്ഞെടുത്തത്.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സംബന്ധിച്ച ഹരജി പരിഗണിക്കവെ സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ ഭാഗമായാണ് സമിതി രൂപീകരണം. ഇതിനകം രണ്ടുതവണയാണ് സമിതി യോഗം ചേര്‍ന്നത്. 2018 മെയ്- ജൂണ്‍ കാലയളവില്‍ മാത്രം 20 പേരാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കിരയായത്. എന്നാല്‍, ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പ്രത്യേക കണക്ക് നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയില്‍ ഇല്ല. മറിച്ച് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സാധാരണ കൊലപാതകങ്ങളുടെ കൂട്ടത്തിലാണ് ബ്യൂറോ എണ്ണുന്നത്.
Amit Shah to head group to combat lynching
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."